കുട്ടി ഫോട്ടോഗ്രാഫര്‍മാരുടെ കരവിരുത്‌

Photo Story |

നാഷണല്‍ ജ്യോഗ്രഫിക് കിഡ്സ് ഫോട്ടോഗ്രാഫി മത്സരത്തിനായി കുട്ടി ഫോട്ടോഗ്രാഫര്‍മാര്‍ പകര്‍ത്തിയ ചിത്രങ്ങളില്‍ നിന്ന് വിജയികളെ പ്രഖ്യാപിച്ചു. 6നും 14നും ഇടയില്‍ പ്രായമുള്ള കുട്ടികളിലാണ് മത്സരത്തില്‍ പങ്കെടുത്തത്. മുതിര്‍ന്നവരെ വെല്ലുന്ന രീതിയിലുള്ള, കണ്ടാല്‍ അതിശയിച്ചുപോകുന്ന മനോഹരമായ ചിത്രങ്ങളാണ് കുട്ടി ഫോട്ടോഗ്രാഫര്‍മാര്‍ പകര്‍ത്തിയത്. നെതര്‍ലാന്റ് സ്വദേശിയും 11കാരനുമായ ഡെവി ബാഗര്‍മാനിനാണ് ഒന്നാം സ്ഥാനം.