യുഎഇ യിലെ അതി സമ്പന്നരില്‍ മലയാളിയും; പട്ടികയില്‍ ഇടംപിടിച്ചത് രണ്ട് ഇന്ത്യക്കാര്‍ 

March 23, 2017, 6:48 pm
യുഎഇ യിലെ അതി സമ്പന്നരില്‍ മലയാളിയും; പട്ടികയില്‍ ഇടംപിടിച്ചത് രണ്ട് ഇന്ത്യക്കാര്‍ 
Gulf
Gulf
യുഎഇ യിലെ അതി സമ്പന്നരില്‍ മലയാളിയും; പട്ടികയില്‍ ഇടംപിടിച്ചത് രണ്ട് ഇന്ത്യക്കാര്‍ 

യുഎഇ യിലെ അതി സമ്പന്നരില്‍ മലയാളിയും; പട്ടികയില്‍ ഇടംപിടിച്ചത് രണ്ട് ഇന്ത്യക്കാര്‍ 

ദുബായ്: യുഎഇയിലെ അതി സമ്പന്നരുടെ പട്ടികയില്‍ ഇന്ത്യയില്‍ നിന്ന് രണ്ടുപേര്‍ ഇടം പിടിച്ചു. മലയാളി വ്യവസായി എംഎ യൂസഫലിലും, മിക്കി ജഗിറ്റാനിയുമാണ് ഇന്ത്യയില്‍ നിന്നുള്ള യുഎഇ അതിസമ്പന്നര്‍.

ചൈന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹുറൂണ്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ റിപ്പോര്‍ട്ടിലാണ് രണ്ട് ഇന്ത്യക്കാര്‍ ഇടം പിടിച്ചത്. ദൂബായിലെ അതിസമ്പന്നരുടെ പട്ടികയില്‍ ആദ്യ പത്തിലാണ് എംഎ യൂസഫലിയുടെ സ്ഥാനം. 3900 കോടി ഡോളറിന്റെ ആസ്തിയാണ് ഇരുവര്‍ക്കും കൂടിയുള്ളത്.

റീടെയില്‍ ശൃഖലയായ ലുലു ഗ്രൂപ്പിന്റെ ചെയര്‍മാനായ എംഎ യൂസഫലിക്ക് 620 കോടി ഡോളറിന്റെ ആസ്തിയാണുള്ളത്. ആദ്യ പത്തില്‍ മൂന്നാം സ്ഥാനത്താണ് യൂസഫലി.

ലാന്‍ഡ്മാര്‍ക്ക് ഗ്രൂപ്പിന്റെ സ്ഥാപകനായി മിക്കി ജഗിതാനി പട്ടികയില്‍ ആറാം സ്ഥാനത്താണ്. 460 കോടി ഡോളറാണ് മിക്കിയുടെ ആസ്തി.

സ്വന്തം പ്രയത്‌നം കൊണ്ട് കോടിപതികളായവരുടെ പട്ടികയാണ് ചൈനീസ് കമ്പനി പ്രസിദ്ദീകരിച്ചിരിക്കുന്നത്. മറ്റ് ഗള്‍ഫ് രാജ്യങ്ങളെ അപേക്ഷിച്ച് സമ്പന്നര്‍ കൂടുകലുള്ളത് ദുബായിലാണെന്നും റിപ്പോര്‍ട്ട് പറയുന്നു.

യുഎഇയിലാണ് ഏറ്റവും കൂടുതല്‍ കോടീശ്വരന്മാരുള്ളത്. ജിദ്ദയില്‍ നിന്ന് മൂന്നും അബുദാബി, റിയാദ്, മസ്‌കറ്റ് എന്നീവിടങ്ങളില്‍ നിന്ന് മൂന്നും കോടീശ്വരന്മാര്‍ പട്ടികയില്‍ ഇടം പിടിച്ചു.