ഭാരതത്തില്‍ ഏതെങ്കിലുമൊരു കൂട്ടര്‍ മാത്രം മതിയെന്ന ചിന്ത അംഗീകരിക്കാനാവില്ല; അലന്‍സിയര്‍ 

March 24, 2017, 11:45 am
 ഭാരതത്തില്‍ ഏതെങ്കിലുമൊരു കൂട്ടര്‍ മാത്രം മതിയെന്ന ചിന്ത അംഗീകരിക്കാനാവില്ല; അലന്‍സിയര്‍ 
Gulf
Gulf
 ഭാരതത്തില്‍ ഏതെങ്കിലുമൊരു കൂട്ടര്‍ മാത്രം മതിയെന്ന ചിന്ത അംഗീകരിക്കാനാവില്ല; അലന്‍സിയര്‍ 

ഭാരതത്തില്‍ ഏതെങ്കിലുമൊരു കൂട്ടര്‍ മാത്രം മതിയെന്ന ചിന്ത അംഗീകരിക്കാനാവില്ല; അലന്‍സിയര്‍ 

എല്ലാ വിഭാഗം ജനങ്ങളെയും ഉള്‍ക്കൊള്ളുന്ന ഭാരതത്തില്‍ ഏതെങ്കിലുമൊരു കൂട്ടര്‍ മാത്രം മതിയെന്ന ചിന്ത അംഗീകരിക്കാനാവില്ലെന്ന് നടന്‍ അലന്‍സിയര്‍. അസഹിഷ്ണുതയുടെ ഫാഷിസ്റ്റ് രീതികളെ തിരുത്താനുള്ള കരുത്ത് ഭാരതീയര്‍ക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദോഹയില്‍ ക്യു മലയാളം സര്‍ഗ്ഗസായാഹ്നം എന്ന പരിപാടിയില്‍ എത്തിയതായിരുന്നു.

ഫാസിസ്റ്റ് പ്രവണതകളെ തിരുത്താനുള്ള കരുത്ത് ഇന്ത്യയിലെ ജനങ്ങള്‍ക്കുണ്ട്. നിലവിലെ ഇന്ത്യന്‍ അവസ്ഥ താല്‍ക്കാലികമാണെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ വിഭാഗം ജനങ്ങളെയും ഉള്‍ക്കൊള്ളുന്ന ഭാരതത്തില്‍ ഏതെങ്കിലുമൊരു കൂട്ടര്‍ മാത്രം മതിയെന്ന ചിന്ത അംഗീകരിക്കാനാവില്ല. അതിനെതിരെയാണ് താന്‍ കാസര്‍ഗോഡ് പ്രതികരിച്ചത്. സിനിമയെ താന്‍ തൊഴിലായാണ് കാണുന്നത്. എന്നാല്‍ നാടകത്തെ ഉത്തരവാദിത്വമായും ആണ് കാണുന്നതെന്നും അലന്‍സിയര്‍ പറഞ്ഞു.