സുന്നി വിഭാഗങ്ങള്‍ തമ്മിലുള്ള ഐക്യത്തിന് തടസ്സം യുവജന നേതാക്കള്‍; ആലിക്കുട്ടി മുസ്‌ലിയാര്‍ 

March 23, 2017, 11:24 pm
സുന്നി വിഭാഗങ്ങള്‍ തമ്മിലുള്ള ഐക്യത്തിന് തടസ്സം യുവജന നേതാക്കള്‍; ആലിക്കുട്ടി മുസ്‌ലിയാര്‍ 
Gulf
Gulf
സുന്നി വിഭാഗങ്ങള്‍ തമ്മിലുള്ള ഐക്യത്തിന് തടസ്സം യുവജന നേതാക്കള്‍; ആലിക്കുട്ടി മുസ്‌ലിയാര്‍ 

സുന്നി വിഭാഗങ്ങള്‍ തമ്മിലുള്ള ഐക്യത്തിന് തടസ്സം യുവജന നേതാക്കള്‍; ആലിക്കുട്ടി മുസ്‌ലിയാര്‍ 

ജിദ്ദ: കേരളത്തിലെ സുന്നി വിഭാഗങ്ങള്‍ക്കിടയിലെ തര്‍ക്കങ്ങള്‍ പരിഹരിച്ച് ഐക്യമുണ്ടാക്കുന്നതിനുള്ള ശ്രമത്തിന് തടസ്സം നില്‍ക്കുന്നത് ഇരു വിഭാഗങ്ങളിലെയും യുവജന നേതാക്കളാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍.

ജിദ്ദയില്‍ മാദ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ആലിക്കുട്ടി മുസ്ലിയാര്‍. ഏതു വിധേനയും ഐക്യമുണ്ടായാല്‍ സ്വാഗതം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

സുന്നി വിഭാഗങ്ങള്‍ക്കിടയിലെ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ താനുള്‍പ്പെടെ നേതാക്കള്‍ ശ്രമിച്ചിരുന്നുവെന്നും എന്നാല്‍ യുവനേതാക്കളുടെ ഇടപെടല്‍ നടന്നില്ല. കാസര്‍ഗോഡ് നടന്ന കൊലപാതകം അത്യന്തം ദൗര്‍ഭാഗ്യകരമാണെന്നും എന്നാല്‍ ഇതിന്റെ പേരില്‍ ആരും നിയമം കയ്യിലെടുക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ആവിഷ്‌കാര സ്വാതന്ത്ര്യം രാജ്യത്തിന്റെ സുസ്ഥിരതയും സുരക്ഷയും തകര്‍ക്കാനുള്ള ഉപാധിയായി മാറരുതെന്നും പൗരന്റെ ജീവനുംസ്വത്തും അഭിമാനവും സംരക്ഷിക്കപ്പെടുന്നതിന് രാജ്യസുരക്ഷയും ഭദ്രതയും കാത്തുസൂക്ഷിക്കല്‍ ഏറെ അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.