അറ്റ്‌ലസ് രാമചന്ദ്രന്‍ ജയിലിനു പുറത്തേക്ക്; അവസാനിക്കുന്നത് 18 മാസത്തെ ജയില്‍ വാസം 

March 15, 2017, 1:31 pm
അറ്റ്‌ലസ് രാമചന്ദ്രന്‍ ജയിലിനു പുറത്തേക്ക്; അവസാനിക്കുന്നത് 18 മാസത്തെ ജയില്‍ വാസം 
Gulf
Gulf
അറ്റ്‌ലസ് രാമചന്ദ്രന്‍ ജയിലിനു പുറത്തേക്ക്; അവസാനിക്കുന്നത് 18 മാസത്തെ ജയില്‍ വാസം 

അറ്റ്‌ലസ് രാമചന്ദ്രന്‍ ജയിലിനു പുറത്തേക്ക്; അവസാനിക്കുന്നത് 18 മാസത്തെ ജയില്‍ വാസം 

ദുബായ്: കേരളത്തില്‍ നിന്നുള്ള പ്രമുഖ വ്യവസായി അറ്റ്‌ലസ് രാമചന്ദ്രന്റെ ജയിലില്‍ നിന്ന് മോചിതനായേക്കും. രാമചന്ദ്രനെതിരെ കേസ് നല്‍കിയിരുന്ന ബാങ്കുകള്‍ ഒത്തുതീര്‍പ്പിന് തയ്യാറായതോടെയാണ് ജയില്‍മോചനത്തിനുള്ള വഴി തെളിഞ്ഞത്. ഇനി രണ്ട് ബാങ്കുകളുടെ കേസുകള്‍ കൂടിയാണ് ഒത്തുതീരുവാനുള്ളത്. അതും ചര്‍ച്ചയിലാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

മറ്റു ബാങ്കുകളോട് കടങ്ങള്‍ വീട്ടാനുള്ള സമയം അനുവദിക്കണമെന്ന് ആവശ്യപ്പെടാന്‍ കേന്ദ്രത്തോട് സമ്മര്‍ദ്ദം ചെലുത്തണമെന്ന് ആവശ്യപ്പെട്ട് രാമചന്ദ്രന്റെ കുടുംബം കേരള മുഖ്യമന്ത്രിക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്. നേരത്തെ അറ്റലസ് സ്ഥാപനങ്ങള്‍ നല്‍കിയ ചെക്കുകള്‍ മടങ്ങിയതിനെ തുടര്‍ന്ന് ലഭിച്ച പരാതിയെതുടര്‍ന്നാണ് 2015 ഓഗസ്റ്റ് 23ന് രാമചന്ദ്രനെ അറസ്റ്റ് ചെയ്യുന്നത്. ഇതിനെ തുടര്‍ന്ന് മറ്റ് ബാങ്കുകളും പരാതി നല്‍കുകയായിരുന്നു. ഇപ്പോള്‍ ഈ ബാങ്കുകളെല്ലാം ഒത്തു തീര്‍പ്പിന് തയ്യാറായിട്ടുണ്ട്.

രാമചന്ദ്രന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ആശുപത്രികള്‍ പ്രമുഖ വ്യവസായി ബിആര്‍ ഷെട്ടിയുടെ എംഎന്‍സി ഗ്രൂപ്പ് വാങ്ങിക്കാന്‍ എത്തിയതോടെയാണ് പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള സാധ്യതയൊരുങ്ങുന്നത്. ഈ വില്‍പന നടന്നു കഴിഞ്ഞാല്‍ ബാങ്കുകള്‍ക്ക് നല്‍കാനുള്ള തുകയുടെ ആദ്യ ഘഡു നല്‍കാം എന്നാണ് ഇപ്പോള്‍ ധാരണയായിരിക്കുന്നത്. ജയിലില്‍ നിന്നിറങ്ങിയാല്‍ രാമചന്ദ്രന് സാമ്പത്തിക ബാധ്യതകള്‍ പരിഹരിക്കാന്‍ കഴിയുമെന്ന് ബോധ്യപ്പെട്ടതിനാലാണ് ബാങ്കുകള്‍ ഒത്തുതീര്‍പ്പിലെത്തിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്.