ഒത്തുതീര്‍പ്പ് ചര്‍ച്ചകളില്‍ പുരോഗതിയെന്ന് സൂചന; അറ്റ്‌ലസ് രാമചന്ദ്രന്‍ ജയില്‍ മോചിതനായേക്കും 

July 28, 2017, 12:30 pm
ഒത്തുതീര്‍പ്പ് ചര്‍ച്ചകളില്‍ പുരോഗതിയെന്ന് സൂചന; അറ്റ്‌ലസ് രാമചന്ദ്രന്‍ ജയില്‍ മോചിതനായേക്കും 
Gulf
Gulf
ഒത്തുതീര്‍പ്പ് ചര്‍ച്ചകളില്‍ പുരോഗതിയെന്ന് സൂചന; അറ്റ്‌ലസ് രാമചന്ദ്രന്‍ ജയില്‍ മോചിതനായേക്കും 

ഒത്തുതീര്‍പ്പ് ചര്‍ച്ചകളില്‍ പുരോഗതിയെന്ന് സൂചന; അറ്റ്‌ലസ് രാമചന്ദ്രന്‍ ജയില്‍ മോചിതനായേക്കും 

ദുബായ്: ബാങ്ക് വായ്പാ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് ദുബായ് കോടതി മൂന്ന് വര്‍ഷം തടവിന് ശിക്ഷിച്ച അറ്റ്ലസ് രാമചന്ദ്രന്റെ മോചനത്തിനുളള വഴി തെളിയുന്നതായി റിപ്പോര്‍ട്ട്. രാമചന്ദ്രനെ മോചിപ്പിക്കുന്നതിനുളള ഒത്തുതീര്‍പ്പ് ചര്‍ച്ചകളില്‍ നിര്‍ണായക പുരോഗതിയുള്ളതായാണ് റിപ്പോര്‍ട്ട്. കേസ് നല്‍കിയിരുന്ന ബാങ്കുകള്‍ ഒത്തൂതീര്‍പ്പിന് തയ്യാറായാല്‍ അദ്ദേഹം ഉടന്‍ തന്നെ ജയില്‍ മോചിതനാകും. ദുബായിലെ പ്രമുഖ അറബി വ്യവസായിയാണ് ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്ക് നേതൃത്വം കൊടുക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

എന്നാല്‍ രാമചന്ദ്രന്‍ മോചിതനാകുന്നു, ചര്‍ച്ചകള്‍ വിജയിച്ചുവെന്നതരത്തിലുള്ള വാര്‍ത്തകള്‍ക്ക് സ്ഥിരീകരണം നല്‍കാന്‍ ഇന്ത്യന്‍ കൗണ്‍സുലേറ്റിന്റെ ബന്ധപ്പെട്ട വിഭാഗം തയ്യാറായില്ല. ദുബായിലെ പ്രമുഖ അറബി വ്യവസായിയാണ് ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്ക് നേതൃത്വം കൊടുക്കുന്നതെന്നാണ് സൂചന

വ്യാപാരാവശ്യങ്ങള്‍ക്കായി യുഎഇയിലെ വിവിധ ബാങ്കുകളില്‍ നിന്ന് എടുത്ത വായ്പ തിരിച്ചടക്കാതെ കബളിപ്പിച്ചെന്ന കേസില്‍ 2015 ഓഗസ്റ്റ് 23 നാണ് അറ്റ്‌ലസ് രാമചന്ദ്രനെ ദുബായ് പോലീസ് അറസ്റ്റ് ചെയ്യുന്നത്. 34 മില്യണ്‍ ദിര്‍ഹത്തിന്റെ ചെക്കുകള്‍ മടങ്ങിയിരുന്നു. മൂന്ന് വര്‍ഷത്തെ ജയില്‍ ശിക്ഷയാണ് ദുബൈ കോടതി വിധിച്ചത്.

1990 ലെ കുവൈത്ത് യുദ്ധകാലത്ത് പ്രതിസന്ധിക്ക് ശേഷം അറ്റ്ലസ് രാമചന്ദ്രന്‍ ദുബായ് കേന്ദ്രീകരിച്ച് ബിസിനസ് വളര്‍ത്തുകയായിരുന്നു. 3.5 ബില്യണ്‍ ദിര്‍ഹമായിരുന്നു അറ്റ്ലസ് ഗ്രൂപ്പിന്റെ വാര്‍ഷിക വിറ്റുവരവ്. സാമ്പത്തിക പ്രതിസന്ധിയിലായാതോടെ യു.എ.ഇയിലെ 19 ശാഖകള്‍ക്ക് പുറമേ ഗള്‍ഫ് രാജ്യങ്ങളായ സൗദി അറേബ്യ, കുവൈത്ത്, ദോഹ, മസ്‌കറ്റ് എന്നിവിടങ്ങളിലെ ശാഖകളെല്ലാം അടക്കണ്ടി വന്നു. മറ്റൊരു ചെക്ക് കേസില്‍ രാമചന്ദ്രന്റെ മകളും മരുമകനും ജയില്‍ ശിക്ഷ അനുഭവിക്കുകയാണ്.