പ്രവാസികളെ കാണാതെ മോഡി സര്‍ക്കാര്‍; ഒാണത്തിന് കൂടുതല്‍ ദുബായ് വിമാന സര്‍വീസുകള്‍ അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രം തള്ളി 

September 2, 2017, 1:18 pm
പ്രവാസികളെ കാണാതെ മോഡി സര്‍ക്കാര്‍; ഒാണത്തിന് കൂടുതല്‍ ദുബായ് വിമാന സര്‍വീസുകള്‍ അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രം തള്ളി 
Gulf

ന്യൂഡല്‍ഹി: ഓണക്കാലത്തെ തിരക്ക് കണക്കിലെടുത്ത് കൂടുതല്‍ ദുബായ് വിമാന സര്‍വീസുകള്‍ അനുവദിക്കണമെന്ന സംസ്ഥാന സര്‍ക്കാറിന്റെ ആവശ്യം അവഗണിച്ച് കേന്ദ്രം. ഓഗസ്റ്റ് 27നും സെപ്റ്റംബര്‍ 15നും ഇടയ്ക്കുള്ള ദിവസങ്ങളില്‍ വിമാന കമ്പനികള്‍ക്ക് ഉഭയകക്ഷി ധാരണ പ്രകാരം കൂടുതല്‍ സീറ്റുകള്‍ അനുവദിക്കണമെന്നും ആഴ്ചയില്‍ 21 അധിക സര്‍വീസുകള്‍ അനുവദിക്കണമെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം.

ഗള്‍ഫ് നാടുകളില്‍നിന്നു കേരളത്തിലേക്കും തിരിച്ചും കൂടുതല്‍ വിമാന സര്‍വീസ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം വ്യോമയാനമന്ത്രിക്ക് മുഖ്യമന്ത്രി കത്ത് അയച്ചിരുന്നു. ഇത് ആദ്യമായിട്ടാണ് സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക വിമാന സര്‍വീസുകള്‍ ഔപചാരികമായി ആവശ്യപ്പെട്ടത്.

എന്നാല്‍, യാത്രക്കാര്‍ ഇല്ലെന്നും സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയാണെന്നും കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പറയുന്നത്. നിരവധി മലയാളികള്‍ ജോലി ചെയ്യുന്ന ഗള്‍ഫില്‍ നിന്ന് നേരിട്ട് വിമാനം അനുവദിക്കാത്തതില്‍ രാഷ്ടീയപരമായ കാര്യങ്ങളും ഉണ്ടെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു.