ബഹ്‌റിന്‍ രാജാവിനെ കേരളത്തിലേക്ക് ക്ഷണിച്ച് പിണറായി വിജയന്‍; മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനം പൂര്‍ത്തിയാക്കി മുഖ്യമന്ത്രി മടങ്ങി 

February 12, 2017, 1:58 pm
ബഹ്‌റിന്‍ രാജാവിനെ കേരളത്തിലേക്ക് ക്ഷണിച്ച് പിണറായി വിജയന്‍; മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനം പൂര്‍ത്തിയാക്കി മുഖ്യമന്ത്രി മടങ്ങി 
Gulf

മനാമ: മൂന്ന് ദിവസത്തെ ബഹ്‌റിന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തിലേക്ക് മടങ്ങി. ബഹ്‌റിന്‍ രാജാവ് ഷെയ്ഖ് ഹമദ് ബിന്‍ ഈസ അള്‍ ഖലീഫ രാജാവ് ഉള്‍പെടെ ഉന്നത നേതാക്കളെയെല്ലാം സന്ദര്‍ശിച്ച ശേഷമാണ് മുഖ്യമന്ത്രിയുടെ മടക്കം.

ബഹ്‌റൈന്‍ കേരള ബിസിനസ് ഫോറത്തില്‍ മുഖ്യപ്രഭാഷണം നടത്തിയ മുഖ്യമന്ത്രി കേരളത്തില്‍ നിക്ഷേപം നടത്താന്‍ വ്യവസായികളോട് അഭ്യര്‍ത്ഥിച്ചു. സമ്പദ് വ്യവസ്ഥക്കും പരിസ്ഥിതിക്കും ഒരുപോലെ ഇണങ്ങുന്ന എല്ലാ നിക്ഷേപങ്ങളെയും കേരളം സ്വാഗതം ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യം,ടൂറിസം,വ്യവസായം,സാങ്കേതിക വിദ്യ,ഗവേഷണം തുടങ്ങി എല്ലാ മേഖലകളും കേരളം നിക്ഷേപത്തിനു വേണ്ടി തുറന്നിട്ടിരിക്കുകയാണെന്ന് പിണറായി പറഞ്ഞു. കേരളം ഇന്ന് നൂറു ശതമാനം അഴിമതി രഹിതമാണ്. നിക്ഷേപത്തിന് സ്വര്‍ണഖനിയാണ് ഇപ്പോള്‍ കേരളം മുഖ്യമന്ത്രി പറഞ്ഞു.

ബഹ്‌റിന്‍ രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫയുമായി സഫ്രിയ പാലസില്‍ മുഖ്യമന്ത്രി കൂടികാഴ്ച നടത്തി. കേരളത്തിന്റെയും ബഹ്‌റിന്റെയും അഭിവൃധിക്കായി ഏഴിന നിര്‍ദേശങ്ങള്‍ മുഖ്യമന്ത്രി ബഹ്‌റിന്‍ രാജാവിന് സമര്‍പ്പിച്ചു. കേരളം സന്ദര്‍ശിക്കാനുളള മുഖ്യമന്ത്രിയുടെ ക്ഷണം അദ്ധേഹം സ്വീകരിച്ചു. കേരളത്തില്‍ ബഹ്‌റിന്‍ ആശുപത്രി തുറക്കണം, ബഹ്‌റിനില്‍ കേരളത്തിന് ഒരു എന്‍ഞ്ചിനീയറിംഗ് കോളേജ് തുടങ്ങാന്‍ അനുമതി നല്‍കണമെന്നുമുളള ആവശ്യങ്ങളാണ് മുഖ്യമന്ത്രി ബഹ്‌റിന്‍ രാജാവിന്റെ പരിഗണനക്കായി സമര്‍പ്പിച്ചത്. ശനിയാഴ്ച രാത്രി ബഹ്‌റിന്‍ കിരീടാവകാശിയുടെ കോര്‍ട്ട് പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ ദായിജ് അല്‍ ഖലീഫ ഒരുക്കിയ വിരുന്നിലും മുഖ്യമന്ത്രിയും സംഘവും പങ്കെടുത്തു.

ബഹ്‌റിന്‍ കേരളീയ സമാജത്തിന്റെ എഴുപതാം വാര്‍ഷിക ആഘോഷങ്ങള്‍ മുഖ്യമന്ത്രി ഉത്ഘാടനം ചെയ്തു. ബഹ്‌റിന്‍ വിദേശകാര്യമന്ത്രി ഷെയ്ഖ് ഖാലിദ് ബിന്‍ അഹമ്മദ് അല്‍ ഖലീഫയും, കോര്‍ട്ട് ഓഫ് ക്രൗണ്‍ പ്രിന്‍സ് പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ ദായിജ് അല്‍ ഖലീഫയും ചടങ്ങില്‍ പങ്കെടുത്തു. മലയാളി സംഘടനകള്‍ നല്‍കിയ പൗര സ്വീകരണത്തിലും മുഖ്യമന്ത്രി പങ്കെടുത്തു.