‘ഇ. അഹമ്മദ്: ഓര്‍മകളുടെ പൂമരം’ പ്രകാശനം ചെയ്തു 

June 16, 2017, 2:20 pm
‘ഇ. അഹമ്മദ്: ഓര്‍മകളുടെ പൂമരം’ പ്രകാശനം ചെയ്തു 
Gulf
Gulf
‘ഇ. അഹമ്മദ്: ഓര്‍മകളുടെ പൂമരം’ പ്രകാശനം ചെയ്തു 

‘ഇ. അഹമ്മദ്: ഓര്‍മകളുടെ പൂമരം’ പ്രകാശനം ചെയ്തു 

ദുബായ്: മുസ്ലിം ലീഗ് മുന്‍ ദേശീയ പ്രസിഡന്റും മുന്‍ വിദേശ കാര്യ സഹ മന്ത്രിയും പ്രഗല്‍ഭ പാര്‍ലമെന്റേറിയനുമായിരുന്ന ഇ. അഹമ്മദിനെ കുറിച്ചുള്ള പ്രമുഖരുടെ സ്മൃതികള്‍ സമാഹരിച്ച് പുന്നക്കന്‍ മുഹമ്മദലി തയാറാക്കിയ 'ഇ. അഹമ്മദ്: ഓര്‍മകളുടെ പൂമരം' എന്ന പുസ്തകം പ്രകാശനം ചെയ്തു.

മിഡില്‍ ഈസ്റ്റ് ചന്ദ്രിക ദേര റാഡിസണ്‍ ബ്‌ളൂ ഹോട്ടലില്‍ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമത്തില്‍ മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും മുന്‍ എംഎല്‍എയുമായ സി. മോയിന്‍കുട്ടി യുഎഇ എക്‌സ്‌ചേഞ്ച് ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ ഗോപകുമാര്‍ ഭര്‍ഗവന് നല്‍കിയാണ് പുസ്തകം പ്രകാശനം ചെയ്തത്.

കേന്ദ്ര മന്ത്രിയായും ഐക്യ രാഷ്ട്ര സഭയില്‍ നിരവധി തവണ ഇന്ത്യയെ പ്രതിനിധീകരിച്ച് ലോക സമൂഹങ്ങളെ സംബോധന ചെയ്തും ലോകത്തോളം വളര്‍ന്നപ്പോഴും സ്വന്തം നാടിനെയും സമൂഹത്തെയും എന്നും ഹൃദയത്തില്‍ സൂക്ഷിച്ച നേതാവായിരുന്നു ഇ. അഹമ്മദെന്ന് പുസ്തകം പ്രകാശനം ചെയ്തു കൊണ്ട് സി. മോയിന്‍കുട്ടി പറഞ്ഞു.

നടന്നു വന്ന വഴികള്‍ അദ്ദേഹം ഒരിക്കലും മറന്നില്ല. അദ്ദേഹത്തിന്റെ വിയോഗം തീര്‍ത്ത വേദനയില്‍ നിന്ന് നാം ഇപ്പോഴും മുക്തരായിട്ടില്ല. ചന്ദ്രികയില്‍ ജോലി ചെയ്തും അതിന്റെ ഡയറക്ടറായും സേവനമനുഷ്ഠിച്ച ഇ. അഹമ്മദ് ചന്ദ്രികയുടെ ഉയര്‍ച്ചക്ക് വേണ്ടി എന്നും നിലകൊണ്ടു. അതുകൊണ്ട്, മിഡില്‍ ഈസ്റ്റ് ചന്ദ്രികയുടെ വേദിയില്‍ ആ മഹാ വ്യക്തിത്വത്തെ, അദ്ദേഹത്തിന്റെ അമര സ്മൃതികളുള്ള ഗ്രന്ഥത്തിലൂടെ ഇത്തരത്തില്‍ ആദരിച്ചത് എന്തു കൊണ്ടും ഉചിതമായി.
സി. മോയിന്‍കുട്ടി

ഇ. അഹമ്മദിന്റെ പുത്രി ഡോ. ഫൗസിയ ഷെര്‍സാദ്, മരുമകന്‍ ഡോ. ബാബു ഷെര്‍സാദ്, യുഎഇ കെഎംസിസി പ്രസിഡന്റ് ഡോ. പുത്തൂര്‍ റഹ്മാന്‍, ജന.സെക്രട്ടറിയും മിഡില്‍ ഈസ്റ്റ് ചന്ദ്രിക ജനറല്‍ മാനേജരുമായ ഇബ്രാഹിം എളേറ്റില്‍, യുഎഇ കെഎംസിസി ട്രഷറര്‍ യു. അബ്ദുല്ല ഫാറൂഖി, റാഷിദ് ബിന്‍ അസ്ലം മുഹ്യുദ്ദീന്‍, ഗ്രന്ഥകര്‍ത്താവ് പുന്നക്കന്‍ മുഹമ്മദലി, ദുബൈ കെഎംസിസി പ്രസിഡന്റ് പി.കെ അന്‍വര്‍ നഹ, ഇന്‍കാസ് യുഎഇ കമ്മിറ്റി പ്രസിഡന്റ് മഹാദേവന്‍, പുന്നക്കന്‍ ബീരാന്‍ ഹാജി, ഫിറോസ് തമന്ന, ജലീല്‍ പട്ടാമ്പി എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.