ദുബായില്‍ പെണ്‍വാണിഭ കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ട മലയാളി നാട്ടിലേക്ക് മടങ്ങി; തിരിച്ചുവരവിന് വഴിയൊരുക്കിയത് തന്ത്രപരമായ ഇടപെടല്‍

August 7, 2017, 10:35 am
ദുബായില്‍ പെണ്‍വാണിഭ കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ട മലയാളി നാട്ടിലേക്ക് മടങ്ങി; തിരിച്ചുവരവിന് വഴിയൊരുക്കിയത് തന്ത്രപരമായ ഇടപെടല്‍
Gulf

ദുബായ്: അല്‍ഐനിലെ പെണ്‍വാണിഭ കേന്ദ്രത്തില്‍ നിന്നും യുവതിയെ നാട്ടുകാരുടെ സഹായത്തോടെ രക്ഷപ്പെടുത്തി. 35,000 രൂപ ശമ്പളത്തില്‍ ആശുപത്രിയില്‍ റിസപ്ഷ്‌നിസ്റ്റായി ജോലി ശരിയായിട്ടുണ്ടെന്ന് പറഞ്ഞാണ് അനസ് എന്ന ഏജന്റ് തന്നെ ഷാര്‍ജയില്‍ എത്തിച്ചതെന്ന് പെണ്‍കുട്ടി പറഞ്ഞു. സാമൂഹിക പ്രവര്‍ത്തകരുടെ ഇടപെടലിനെ തുടര്‍ന്ന് പാസ്‌പോര്‍ട്ട് തിരികെ കിട്ടിയതോടെയാണ് പെണ്‍കുട്ടിയ്ക്ക് മടക്കയാത്രയ്ക്ക് വഴിയൊരുങ്ങിയത്.

ദുബായിലെത്തിയ പെണ്‍കുട്ടിയെ പെണ്‍വാണിഭ സംഘത്തിലുള്ള ഒരു സ്ത്രീ വ്യാജ പേരില്‍ സ്വീകരിക്കുകയായിരുന്നു. ദീപ എന്ന പേരിലാണ് സ്ത്രീ പെണ്‍കുട്ടിയെ ഈ സ്ത്രീ പരിചയപ്പെടുന്നത്. ഇവരുമായി സഹകരിക്കാന്‍ മടിച്ചതോടെ ഭീഷണിപ്പെടുത്തി മുറിയില്‍ പൂട്ടിയിടുകയായിരുന്നു. പുറം ലോകവുമായുള്ള ബന്ധമില്ലതാക്കാന്‍ ഫോണും വാങ്ങിവെച്ചു.

രണ്ട് ലക്ഷം രൂപ തിരികെ തന്നാല്‍ മാത്രമേ നാട്ടിലേക്ക് മടങ്ങാന്‍ സാധിക്കൂ എന്ന് പറഞ്ഞതോടെ ഇവരുമായി അനുനയത്തില്‍ കൂടി തന്ത്രപരമായി പെണ്‍കുട്ടി ഫോണ്‍ തിരികെ വാങ്ങുകയായിരുന്നു. നാട്ടില്‍ വിളിച്ചറിയിക്കുകയും ചെയ്തു. ഇടപാടുകാരെന്ന വ്യാജേന അല്‍ഐനിലെത്തിയ നാട്ടുകാരാണ് പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയത്.

സാമൂഹിക പ്രവര്‍ത്തക ലൈല അബൂബക്കറിന്റെ സഹായത്തോടെയാണ് പെണ്‍കുട്ടിയ്ക്ക് നാട്ടിലേക്കുള്ള മടക്കയാത്ര സാധിച്ചത്. പാസ് പോര്‍ട്ട് വിട്ട് നല്‍കാന്‍ സംഘത്തിലുള്ളവര്‍ വിസമ്മതിച്ചെങ്കിലും സമ്മര്‍ദ്ദംമൂലം സമ്മതിക്കുകയായിരുന്നു. ലൈല അബൂബക്കര്‍ പെണ്‍കുട്ടിയെ കോണ്‍സുലേറ്റില്‍ ഹാജരാക്കി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് മടക്കി അയക്കുകയായിരുന്നു.

പെണ്‍വാണിഭ കേന്ദ്രത്തില്‍ വേറെയും പെണ്‍കുട്ടികളുണ്ടെന്നാണ് വിവരം. നാട്ടിലെത്തിയ ഉടന്‍ പൊലീസിനു പരാതി നല്‍കാനുള്ള തയ്യാറെടുപ്പിലാണ് പെണ്‍കുട്ടി. അല്‍ഐനിലും, ഷാര്‍ജയിലും, അജ്മാനിലും ഇവര്‍ക്ക് താവളമുള്ളതായി പെണ്‍കുട്ടി പറഞ്ഞു.