അവധി ആഘോഷിക്കാനെത്തിയ മലയാളികളെ കൊളളയടിച്ച് വിമാനകമ്പനികള്‍; ഗള്‍ഫിലേക്കുളള ടിക്കറ്റ് നിരക്ക് ആറിരട്ടിയോളം കൂട്ടി 

August 21, 2017, 11:02 am
അവധി ആഘോഷിക്കാനെത്തിയ മലയാളികളെ കൊളളയടിച്ച് വിമാനകമ്പനികള്‍; ഗള്‍ഫിലേക്കുളള ടിക്കറ്റ് നിരക്ക് ആറിരട്ടിയോളം കൂട്ടി 
Gulf

കേരളത്തില്‍ നിന്ന് ഗള്‍ഫ് നാടുകളിലേക്കുളള വിമാനടിക്കറ്റില്‍ വന്‍ വര്‍ധന. നിരക്ക് ആറിരട്ടി വരെയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. മുപ്പത്തയ്യായിരം രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെയാണ് വിവിധ കമ്പനികള്‍ ഗള്‍ഫിലേക്ക് ഈടാക്കുന്നത്. മൂന്ന് വര്‍ഷത്തിനിടെ ഏറ്റവും വലിയ വര്‍ധനയാണിത്.

കേരളത്തില്‍ നിന്ന് ഗള്‍ഫിലേക്കുളള ടിക്കറ്റ് നിരക്കിലാണ് വന്‍ വര്‍ധന ഏര്‍പ്പെടുത്തിയിരിക്കുന്നത്. സാധാരണ സീസണില്‍ 15000 വരെയായിരുന്നു റിയാദിലേക്കുളള നിരക്കെങ്കില്‍ ഇപ്പോഴത് 50000 മുതല്‍ 85000 രൂപ വരെയായി കൂട്ടി. കുവൈത്തിലേക്കുളള ടിക്കറ്റിന് 30000 മുതല്‍ 88000 വരെയാണ് നിരക്ക്. ബഹ്‌റിനിലേക്ക് 75000 രൂപയും ദുബായിലേക്ക് 40000 രൂപയുമാണ് ടിക്കറ്റ് നിരക്ക്. അബുദാബിയിലേക്ക് 30000 മുതല്‍ 60000 വരെയും, ഷാര്‍ജയിലേക്ക് 40000 രൂപയുമാണ് ടിക്കറ്റ്. ജിദ്ദയിലേക്ക് എത്തിഹാദ് ഈടാക്കുന്നത് ഒരു ലക്ഷം രൂപയാണ്.

അവധി ആഘോഷിക്കാന്‍ കേരളത്തിലെത്തി മടങ്ങുന്ന മലയാളികളെ പരമാവധി ചൂഷണം ചെയ്യുകയാണ് വിമാനകമ്പനികളെന്നാണ് ആക്ഷേപം. എല്ലാ വര്‍ഷവും ഈ സീസണില്‍ ടിക്കറ്റ് നിരക്ക് ഉയരാറുണ്ടെങ്കിലും ഇത്രയും വര്‍ധന ആദ്യമായിട്ടാണ്.