പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട വിവാദ സര്‍ക്കുലറിന് ഹൈക്കോടതി സ്‌റ്റേ 

July 24, 2017, 5:16 pm
പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട വിവാദ  സര്‍ക്കുലറിന് ഹൈക്കോടതി സ്‌റ്റേ 
Gulf
Gulf
പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട വിവാദ  സര്‍ക്കുലറിന് ഹൈക്കോടതി സ്‌റ്റേ 

പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട വിവാദ സര്‍ക്കുലറിന് ഹൈക്കോടതി സ്‌റ്റേ 

പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് 48 മണിക്കൂര്‍ മുന്‍പ് വിമാനത്താവളത്തില്‍ രേഖകള്‍ ഹാജരാക്കണമെന്ന സര്‍ക്കുലര്‍ ഹൈക്കോടതി സ്‌റ്റേ ചെയ്തു. കരിപ്പൂര്‍ വിമാനത്താവളത്തിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഇറക്കിയ ഉത്തരവിനാണ് സ്റ്റേ. മരിച്ചവരെ മാന്യമായി സംസ്‌കരിക്കുക എന്നത് ഭരണഘടനാപരമായ അവകാശമാണെന്ന് കേടതി നിരീക്ഷിച്ചു.

വിദേശത്ത് വെച്ച മരിക്കുന്നവരുടെ മൃതദേഹം എത്തിക്കുന്നതിന് രണ്ടു ദിവസം മുന്‍പ് മരണസര്‍ട്ടിഫിക്കറ്റ് അടക്കമുളള രേഖകള്‍ ഹാജരാക്കണമെന്നായിരുന്നു ഉത്തരവ്. എംബാമിങ് സര്‍ട്ടിഫിക്കറ്റ്, ഇന്ത്യന്‍ എംബസിയില്‍ നിന്നുളള എന്‍ഒസി, റദ്ദാക്കിയ പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പ്, എന്നിവയാണ് 48 മണിക്കൂര്‍ മുന്‍പ് ഹാജരാക്കേണ്ട മറ്റു രേഖകള്‍. രേഖകള്‍ മുന്‍കൂര്‍ എത്തിച്ച് അനുമതി വാങ്ങിയാല്‍ മാത്രമേ മൃതദേഹം എത്തിക്കാന്‍ അനുമതി നല്‍കൂ. മൃതദേഹം കൊണ്ടുവരുമ്പോഴും ഈ സര്‍ട്ടിഫിക്കറ്റുകള്‍ കൂടെയുളളവര്‍ ഹാജരാക്കണമെന്നുമായിരുന്നു നിര്‍ദേശം.