സര്‍ക്കാര്‍ സര്‍വ്വീസിനു പുറമെ സ്വകാര്യ മേഖലയും സ്വദേശികള്‍ക്ക് മാറ്റിവെക്കാനൊരുങ്ങി കുവൈത്ത്; പത്ത് വര്‍ഷത്തിനുളളില്‍ സമ്പൂര്‍ണ്ണ സ്വദേശിവത്കരണം ലക്ഷ്യം 

March 19, 2017, 6:25 pm
സര്‍ക്കാര്‍ സര്‍വ്വീസിനു പുറമെ സ്വകാര്യ മേഖലയും  സ്വദേശികള്‍ക്ക്  മാറ്റിവെക്കാനൊരുങ്ങി കുവൈത്ത്; പത്ത് വര്‍ഷത്തിനുളളില്‍ സമ്പൂര്‍ണ്ണ സ്വദേശിവത്കരണം ലക്ഷ്യം 
Gulf

കുവൈത്ത് സിറ്റി: കുവൈത്ത് സമ്പൂര്‍ണ്ണ സ്വദേശിവത്കരണം നടപ്പാക്കാനൊരുങ്ങുന്നു. സ്വകാര്യ മേഖലയിലെ ഭരണ നിര്‍വഹണ തസ്തികകളിലും സ്വദേശികളെ നിയമിക്കാനാണ് കുവൈത്ത് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. വിദേശികള്‍ക്ക് നല്‍കുന്ന സൗജന്യ ചികിത്സ നിര്‍ത്തലാക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

കുവൈത്തിലെ ഏക വനിതാ പാര്‍ലമെന്റ് അംഗമായ സഫാ അല്‍ ഹാഷിം വിദേശികള്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളിലും ക്ലിനിക്കുകളിലും നല്‍കുന്ന സൗജന്യ ചികിത്സയും മരുന്നു വിതരണവും നിര്‍ത്തണമെന്നാവശ്യപ്പെട്ട് കരട് ബില്ല് അവതരിപ്പിച്ചിരുന്നു.

18 ലക്ഷത്തിലേറെ വിദേശികളും എഴുപതിനായിരം സ്വദേശികളും കുവൈത്തില്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്ക്. ഈ അന്തരം കുറക്കാനാണ് കുവൈത്ത് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 20000 ത്തിലേറെ സ്വദേശികള്‍ കുവൈത്ത് സിവില്‍ സര്‍വ്വീസ് കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സര്‍ക്കാര്‍ മേഖലയില്‍ വര്‍ഷം തോറും പത്തു ശതമാനം വിദേശികളെ മാറ്റി സ്വദേശികളെ നിയമിക്കാന്‍ നേരത്തെ കുവൈത്ത് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

പത്തുവര്‍ഷത്തിനുള്ളില്‍ സമ്പൂര്‍ണ്ണ സ്വദേശിവത്കരണമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കുവൈത്ത് സര്‍വ്വകലാശാലയില്‍ ഏതാനും പേര്‍ക്ക് പിരിച്ചുവിടല്‍ നോട്ടീസ് നല്‍കിയിരുന്നു.

വിദേശികള്‍ക്ക് ചികിത്സനല്‍കുന്നതിനായി ഭീമമായ തുക നീക്കിവക്കുന്നത് നിര്‍ത്തലാക്കണമെന്നാണ് കരട് ബില്ല് അവതരിപ്പിച്ച് സഫാ അല്‍ ഹാഷിം ആവശ്യപ്പെട്ടത്. സര്‍ക്കാര്‍ ആശുപത്രികളില്‍ സ്വദേശികള്‍ക്ക് കൂടുതല്‍ വിദഗ്ദമായ ചികിത്സ ലഭ്യമാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

ഇന്‍ഷുറന്‍സ് ആശുപത്രികളുടേയും വിദേശികള്‍ക്കായുളള ഹെല്‍ത്ത് കെയര്‍ സെന്ററുകളുടേയും നിര്‍മ്മാണം പൂര്‍ത്തിയാകുന്നത് വരെ വിദേശികള്‍ക്കുളള സൗജന്യ മരുന്ന് വിതരണം നിര്‍ത്തില്ലന്ന് ആരോഗ്യ കാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.