വീണ്ടുമൊരു ആറരക്കോടി, ഇത്തവണ മുഹമ്മദലി; ഭാഗ്യവര്‍ഷം തുടരുന്നു 

September 26, 2017, 8:42 pm
 വീണ്ടുമൊരു ആറരക്കോടി, ഇത്തവണ മുഹമ്മദലി; ഭാഗ്യവര്‍ഷം തുടരുന്നു 
Gulf
Gulf
 വീണ്ടുമൊരു ആറരക്കോടി, ഇത്തവണ മുഹമ്മദലി; ഭാഗ്യവര്‍ഷം തുടരുന്നു 

വീണ്ടുമൊരു ആറരക്കോടി, ഇത്തവണ മുഹമ്മദലി; ഭാഗ്യവര്‍ഷം തുടരുന്നു 

ഇത്തവണത്തെ കേരള സര്‍ക്കാരിന്റെ ഓണം ബമ്പര്‍ ലോട്ടറി അടിച്ചത് മലപ്പുറം പരപ്പനങ്ങാടി പാലത്തിങ്കല്‍ ചുഴലി സ്വദേശി മുസ്തഫക്കാണ്. ഒന്നാം സമ്മാനമായ പത്ത് കോടി രൂപയുടെ നികുതിയെല്ലാം പിടിച്ച് ആറര കോടി രൂപയാണ് മുസ്തഫയുടെ കയ്യില്‍ കിട്ടുക.

മുസ്തഫക്ക് ഭാഗ്യം കടാക്ഷിച്ച് ഒരു ആഴ്ച പൂര്‍ത്തിയാക്കും മുമ്പേ മറ്റൊരു മുസ്തഫയെയും ഭാഗ്യം തേടിയെത്തി. ഇത്തവണ ഭാഗ്യം തേടിയെത്തിയത് ദുബായില്‍ നിന്നാണ്. ദുബായ് ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്ല്യനെയര്‍ നറുക്കെടുപ്പിലെ കഴിഞ്ഞ മാസത്തെ ഭാഗ്യവാനായത് മലയാളി കളപ്പറമ്പത്ത് മുഹമ്മദ് അലി മുസ്തഫയാണ്.

ആറര കോടി രൂപ (10 ലക്ഷം യുഎസ് ഡോളര്‍) ആണ് സമ്മാനമായി ലഭിക്കുക. നാട്ടിലേക്ക് വിമാനം കയറുന്നതിന് മുമ്പേ ഭാഗ്യം പരീക്ഷിക്കുകയായിരുന്നു. മക്കള്‍ അബുദാബിയിലാണ് ജോലി ചെയ്യുന്നത് ഇവരോട് ആലോചിച്ചാണ് ബാക്കി കാര്യങ്ങള്‍ തീരുമാനിക്കുമെന്ന് മുഹമ്മദ് അലി മുസ്തഫ പറഞ്ഞു.