ദുബായ്യുടെ പേരില്‍ ഇനി അക്ഷര മാതൃകയും; ദുബായ് ഫോണ്ട് നിലവില്‍ വന്നു  

May 1, 2017, 2:42 pm
ദുബായ്യുടെ പേരില്‍ ഇനി അക്ഷര മാതൃകയും; ദുബായ് ഫോണ്ട് നിലവില്‍ വന്നു   
Gulf
Gulf
ദുബായ്യുടെ പേരില്‍ ഇനി അക്ഷര മാതൃകയും; ദുബായ് ഫോണ്ട് നിലവില്‍ വന്നു   

ദുബായ്യുടെ പേരില്‍ ഇനി അക്ഷര മാതൃകയും; ദുബായ് ഫോണ്ട് നിലവില്‍ വന്നു  

ദുബായ്: സ്വപ്ന നഗരിയായ ദുബായ്ക്കിനി സ്വന്തമായി അക്ഷരമാതൃകയും. പ്രത്യേകം രൂപകല്‍പന ചെയ്ത അക്ഷരമാതൃകയായ 'ദുബായ് ഫോണ്ട്' നിലവില്‍ വന്നു. മൈക്രോസോഫ്റ്റാണ് ദുബായ് ഫോണ്ടിന്റെ രൂപകല്പന തയ്യാറാക്കിയിരിക്കുന്നത്. ദുബായ് കിരീടാവകാശിയും എക്‌സിക്യുട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദാണ് ഫോണ്ട് ആഗോള നഗരത്തിന് സമര്‍പ്പിച്ചത്.

ദുബായ് എമിറേറ്റിലെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെയും ഔദ്യോഗികാവശ്യങ്ങള്‍ക്ക് ദുബായ് ഫോണ്ട് ഉപയോഗിക്കണമെന്നും അദ്ദേഹം ഉത്തരവിട്ടു. സാമൂഹ്യമാധ്യമങ്ങളുടെയും സ്മാര്‍ട്ട് സാങ്കേതികത വിദ്യയുടെയും കാലത്ത് ദുബായ് ഫോണ്ടിന് മികച്ച സ്വീകാര്യത ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് ശൈഖ് ഹംദാന്‍ പറഞ്ഞു.

ഇതാദ്യമായാണ് മൈക്രോസോഫ്റ്റ് ഒരു നഗരത്തിന്റെ പേരില്‍ ഒരു അക്ഷരമാതൃക രൂപകല്പന ചെയ്യുന്നത്. 23 ഭാഷകള്‍ക്കായുള്ള ഫോണ്ടുകള്‍ പ്രത്യേകം തയ്യാറാക്കിയിട്ടുണ്ടെന്നതും സവിശേഷതയാണ്. മൈക്രോസോഫ്റ്റ് 365 മുഖേന ലോകമെങ്ങുമുള്ള 10 കോടിയോളം ആളുകള്‍ക്ക് ഈ ഫോണ്ട് ലഭ്യമാകും. അന്താരാഷ്ട്ര ഏജന്‍സി മോണോടൈപ്പിന്റെ 'ടൈപ് ഡയറക്ടര്‍' ഡോ. നദീന്‍ ചനൈന്‍ ആണ് രൂപകല്പന നിര്‍വഹിച്ചത്.

അറബി, ഇംഗ്ലീഷ് അക്ഷരങ്ങള്‍ക്കായി രൂപപ്പെടുത്തിയ മാതൃക, പിന്നീട് മറ്റ് 21 ഭാഷകള്‍ക്കുകൂടി വ്യാപിപ്പിക്കുകയായിരുന്നുവെന്ന് എക്‌സിക്യുട്ടീവ് കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ അബ്ദുല്ല അബ്ദുല്‍ റഹ്മാന്‍ അല്‍ ശൈബാനി പറഞ്ഞു.

പരസ്യങ്ങളിലും മറ്റും വലിയ അക്ഷരത്തില്‍ ഏറ്റവും ആകര്‍ഷകമായ രീതിയില്‍ ദുബായ് ഫോണ്ട് ഉപയോഗപ്പെടുത്താനാകുമെന്ന് പ്രൊജക്ട് ഡയറക്ടര്‍ എന്‍ജിനീയര്‍ അഹമ്മദ് അല്‍ മഹ്രി പറഞ്ഞു. ദുബായ് മുനിസിപ്പാലിറ്റിയില്‍ ഇനിമുതല്‍ ഔദ്യോഗിക എഴുത്തുകുത്തുകള്‍ക്ക് ദുബായ് ഫോണ്ട് ഉപയോഗിക്കമെന്ന് മുനിസിപ്പാലിറ്റി അധികൃതര്‍ അറിയിച്ചു. മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ ഹുസ്സൈന്‍ നാസര്‍ ലൂത്ത ഇതുസംബന്ധിച്ച് ഉത്തരവിറക്കി.