വളര്‍ച്ചയുടെ പുതിയ കുതിപ്പില്‍ സിയാല്‍; ആധുനിക സൗകര്യങ്ങളോടു കൂടി പുതിയ ടെര്‍മിനല്‍ തുറന്നു 

March 12, 2017, 12:02 pm
വളര്‍ച്ചയുടെ പുതിയ കുതിപ്പില്‍ സിയാല്‍; ആധുനിക സൗകര്യങ്ങളോടു കൂടി പുതിയ ടെര്‍മിനല്‍ തുറന്നു 
Gulf
Gulf
വളര്‍ച്ചയുടെ പുതിയ കുതിപ്പില്‍ സിയാല്‍; ആധുനിക സൗകര്യങ്ങളോടു കൂടി പുതിയ ടെര്‍മിനല്‍ തുറന്നു 

വളര്‍ച്ചയുടെ പുതിയ കുതിപ്പില്‍ സിയാല്‍; ആധുനിക സൗകര്യങ്ങളോടു കൂടി പുതിയ ടെര്‍മിനല്‍ തുറന്നു 

കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനതാവളത്തിലെ പുതിയ ടെര്‍മിനല്‍ യാത്രക്കാര്‍ക്കായി തുറന്നുകൊടുത്തു. മൂന്ന് വര്‍ഷം കൊണ്ടാണ് സിയാല്‍ പുതിയ ടെര്‍മിനലിന്റെ പണി പൂര്‍ത്തിയാക്കിയത്. ടെര്‍മിനലിനൊപ്പം നാലുവരിപ്പാതയും മേല്‍പ്പാലവും സോളാര്‍ കാര്‍പോര്‍ട്ടും സിയാല്‍ യാത്രക്കാര്‍ക്കായി ഒരുക്കിയിട്ടുണ്ട്.

അത്യാധുനിക സൗകര്യങ്ങളോടുകൂടി കേരളത്തനിമ ഒട്ടു ചോരാതെയാണ് പുതിയ ടെര്‍മിനല്‍ നിര്‍മ്മിച്ചിരിക്കുന്നത്. 15 ലക്ഷം ചതുരശ്ര അടി വിസ്തൃതിയുള്ള വിമാനത്താവളത്തിലെ മൂന്നാമത്തെ ടെര്‍മിനലാണിത്. അനുബന്ധ സൗകര്യങ്ങള്‍ ഉള്‍പെടെ 1000 കോടിരുപയാണ് നിര്‍മ്മാണ ചെലവ്.

തൃശൂര്‍പൂരം ആശയമാക്കിയാണ് ടെര്‍മിനലിന്റെ ഉള്‍ഭാഗം ഒരുക്കിയിരിക്കുന്നത്. 84 ചെക്ക് ഇന്‍ കൗണ്ടര്‍, 10 എസ്‌കലേറ്റര്‍, 21 എലിവേറ്റര്‍, മൂന്ന് വാക്കിങ് വേ, മൂവ്വായിരം നിരീക്ഷണ ക്യാമറ, സിടി സ്‌കാനര്‍ ഉള്‍പ്പെട്ട അത്യാധുനിക ബാഗേജ് സംവിധാനം, 33000 ചതുരശ്രഅടി വിസ്തൃതിയുള്ള ഡ്യൂട്ടി ഫ്രീ ഷോപ്പുകള്‍ തുടങ്ങിയ ആധുനിക സൗകര്യങ്ങള്‍ പുതിയ ടെര്‍മിനലിന്റെ ഭാഗമാണ്.

പുതിയ ടെര്‍മിനല്‍ തുറന്നതോടെ നിലവിലെ രാജ്യാന്തര ടെര്‍മിനല്‍ ആഭ്യന്തര ടെര്‍മിനലായും നിലവിലെ ആഭ്യന്തര ടെര്‍മിനല്‍ സ്വകാര്യ ജെറ്റ് സര്‍വ്വീസുകള്‍ക്കും മറ്റും വേണ്ടിയുള്ള ടെര്‍മിനലായും മാറ്റി.

പൂര്‍ണമായും സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തെ ആദ്യത്തെ വിമാനത്താവളം എന്ന ഖ്യാദി നേടിയ സിയാലിന്റെ നിലവിലെ സൗരോര്‍ജ ഉത്പാദന ശേഷി 15.5 മെഗാവാട്ടാണ്. പുതിയ ടെര്‍മിനലിന്റെ ആവശ്യങ്ങള്‍ പരിഗണിച്ച് ആറു മെഗാവാട്ട് ശേഷി കൂടി വര്‍ധിപ്പിക്കാന്‍ സിയാല്‍ ലക്ഷ്യമിടുന്നു. ഇതിനായി പുതിയ ടെര്‍മിനലിന്റെ കാര്‍ പാര്‍ക്ക് ഏരിയയുടെ മേല്‍ക്കൂരയില്‍ കൂടി പാനലുകള്‍ സ്ഥാപിച്ചിട്ടു്ണ്ട്.