ശമ്പളമില്ല, ബഹ്‌റിനില്‍ അഞ്ഞൂറോളം പ്രവാസികള്‍ പ്രതിസന്ധിയില്‍; അന്വേഷിച്ച് പരിഹാരം കാണാന്‍ ഇന്ത്യന്‍ എംബസിയോട് സുഷമ സ്വരാജ്

March 24, 2017, 2:34 pm
ശമ്പളമില്ല, ബഹ്‌റിനില്‍ അഞ്ഞൂറോളം പ്രവാസികള്‍ പ്രതിസന്ധിയില്‍;  അന്വേഷിച്ച് പരിഹാരം കാണാന്‍ ഇന്ത്യന്‍ എംബസിയോട് സുഷമ സ്വരാജ്
Gulf

ബഹ്‌റിന്‍: ബഹ്‌റിനില്‍ ശമ്പളം ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാണിച്ച് പ്രവാസികളുടെ ഒാണ്‍ലെെന്‍ പരാതി. ഏതാനും മാസങ്ങളായി ശമ്പളം ലഭിക്കാത്തതു കൊണ്ട് ജീവിതം പ്രതിസന്ധിയിലാണെന്നാണ് ബഹ്റിനിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ പരാതിപെട്ടത്. പ്രവാസികളുടെ പരാതിയില്‍‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ബഹ്റിനിലെ ഇന്ത്യന്‍ എംബസിയോട് വിഷയം അന്വേഷിച്ച് പരിഹാരമുണ്ടാക്കണമെന്ന് നിര്‍ദേശിച്ചു. ഗള്‍ഫ് രാഷ്ട്രങ്ങളില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് കൃത്യമായി ശമ്പളം ലഭിക്കുന്നില്ലെന്ന പരാതി മുന്‍പും ഉയര്‍ന്നിരുന്നു. ഇത്തരം പരാതികളില്‍ ഏറ്റവും പുതിയതാണ് ബഹ്റിനില്‍ നിന്നുള്ളത്.

ബഹ്‌റാനി പ്രൈവറ്റ് കമ്പനിയിലെ ജീവനക്കാര്‍ തങ്ങള്‍ക്ക് ശമ്പളം ലഭിക്കുന്നില്ലെന്ന പരാതി ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ പരസ്യപെടുത്തിയതോടെയാണ് ഇത്തരത്തില്‍ പ്രതിസന്ധി അനുഭവിക്കുന്ന നിരവധിപേര്‍ ഗള്‍ഫ് രാഷ്ട്രങ്ങളിലുണ്ടെന്നത് പുറത്ത് വന്നത്. ഏതാനും മാസങ്ങളായി ഈ കമ്പനിയില്‍ ജോലി ചെയ്യുന്ന 500ഓളം ജീവനക്കാര്‍ക്ക് ശമ്പളം ലഭിക്കുന്നില്ലെന്നാണ് പരാതി.

പ്രശ്നത്തെകുറിച്ച് അന്വേഷിച്ച് നടപടി എടുക്കുമെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു.

വിഷയം ബഹ്‌റിനിലെ പ്രദേശിക സര്‍ക്കാരുമായി സംസാരിച്ചുണ്ട്. വിഷയത്തില്‍ എത്രയും പെട്ടെന്ന് പരിഹാരം കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്.
ഇന്ത്യന്‍ എംബസി

സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന 29 പ്രവാസികളെ സ്വതന്ത്രമാക്കണമെന്ന് ആവശ്യപെട്ട് തെലങ്കാന സര്‍ക്കാരും സുഷമ സ്വരാജിനെ സമീപിച്ചിട്ടുണ്ട്. വിഷയം പരിഹരിക്കാന്‍ റിയാദിലെ ഇന്ത്യന്‍ എംബസിയോട് വിദേശകാര്യ മന്ത്രി ആവശ്യപെട്ടു.

ഗള്‍ഫ് കോര്‍പ്പറേഷന്‍ കൗണ്‍സിലിലെ രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന ജീവനക്കാരില്‍ നിന്നുയരുന്ന ഏറ്റവും പുതിയ പരാതിയാണ് ബഹ്‌റിനിലേത്. കഴിഞ്ഞ വര്‍ഷം ശമ്പളം ലഭിക്കാത്തതുകൊണ്ട് സൗദി അറേബ്യയില്‍ പട്ടിണിയിലായ 800 ജീവനക്കാരുടെ കാര്യത്തിലും വിദേശ കാര്യ മന്ത്രാലയത്തിന് ഇടപെടേണ്ടി വന്നിരുന്നു.