നിലപാടില്‍ ഉറച്ച് ഖത്തര്‍; അന്ത്യശാസനം തള്ളിയ ഖത്തറിനോടുള്ള ഉപരോധം തുടരുമെന്ന് സൗദി 

July 5, 2017, 11:15 pm
നിലപാടില്‍ ഉറച്ച് ഖത്തര്‍; അന്ത്യശാസനം തള്ളിയ ഖത്തറിനോടുള്ള ഉപരോധം തുടരുമെന്ന് സൗദി 
Gulf
Gulf
നിലപാടില്‍ ഉറച്ച് ഖത്തര്‍; അന്ത്യശാസനം തള്ളിയ ഖത്തറിനോടുള്ള ഉപരോധം തുടരുമെന്ന് സൗദി 

നിലപാടില്‍ ഉറച്ച് ഖത്തര്‍; അന്ത്യശാസനം തള്ളിയ ഖത്തറിനോടുള്ള ഉപരോധം തുടരുമെന്ന് സൗദി 

ദോഹ: തങ്ങളും സഖ്യരാജ്യങ്ങളും നല്‍കിയ അന്ത്യശാസനം തള്ളിയതോടെ ഖത്തറിന്‍മേലുള്ള ഉപരോധം തുടരുമെന്ന് സൗദി. കെയ്‌റോയില്‍ നടന്ന നാല് അറബ് രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുടെ യോഗത്തിനു ശേഷമാണ് സൗദി നിലപാട് അറിയിച്ചത്.

തങ്ങള്‍ മുന്നോട്ട് വെച്ച നിബന്ധനകള്‍ അംഗീകരിക്കാന്‍ ഖത്തര്‍ തയ്യാറായില്ലെന്നും നിഷേധാത്മക സമീപനമാണ് സ്വീകരിച്ചതെന്നും വിദേശ കാര്യമന്ത്രിമാര്‍ പറഞ്ഞു. ഖത്തര്‍ ജിഹാദി ഗ്രൂപ്പുകളെ സഹായിക്കുന്നുവെന്നും നേരത്തെ എടുത്തിരുന്ന നിലപാടുകളില്‍ മാറ്റം വരുത്തിയിരിക്കുന്നു. നിലവിലെ സാഹചര്യത്തിന്റെ ഗൗരവവും തീവ്രതയും മനസ്സിലാക്കാന്‍ ഖത്തറിന് സാധിക്കുന്നില്ലെന്നും മന്ത്രിമാര്‍ ആരോപിച്ചു.

അന്താരാഷ്ട്ര നിയമങ്ങളുമായി ബന്ധപ്പെടുത്തി ഖത്തറിനെതിരെ വേണ്ട സമയത്ത് വേണ്ട നിലപാടെടുക്കുമെന്ന് സൗദി വിദേശകാര്യ മന്ത്രി പറഞ്ഞു. ഞങ്ങള്‍ ഇപ്പോള്‍ എടുക്കുന്ന ഈ നടപടികള്‍ ഖത്തറിനെ ദ്രോഹിക്കാനല്ലെന്നും സഹായിക്കുന്നതിനു വേണ്ടിയാണെ്ന്നും അദ്ദേഹം പറഞ്ഞു.