സൗദ്യ അറേബ്യയിലെ പൊതുമാപ്പ് സമയപരിധി അവസാനിച്ചു; അടുത്ത ദിവസം മുതല്‍ ശക്തമായ പരിശോധന 

June 27, 2017, 11:09 pm
സൗദ്യ അറേബ്യയിലെ പൊതുമാപ്പ് സമയപരിധി അവസാനിച്ചു; അടുത്ത ദിവസം മുതല്‍ ശക്തമായ പരിശോധന 
Gulf
Gulf
സൗദ്യ അറേബ്യയിലെ പൊതുമാപ്പ് സമയപരിധി അവസാനിച്ചു; അടുത്ത ദിവസം മുതല്‍ ശക്തമായ പരിശോധന 

സൗദ്യ അറേബ്യയിലെ പൊതുമാപ്പ് സമയപരിധി അവസാനിച്ചു; അടുത്ത ദിവസം മുതല്‍ ശക്തമായ പരിശോധന 

സൗദി അറേബ്യ പ്രഖ്യാപിച്ച പൊതുമാപ്പ് സമയപരിധി അവസാനിച്ചു. 90ദിവസമായിരുന്നു അനുവദിച്ചത്. നിയമം ലംഘിച്ച് സൗദിയില്‍ താമസിച്ചിരുന്നവര്‍ക്ക് പിഴയോ ശിക്ഷയോ ഇല്ലാതെ മടങ്ങാനുള്ള അവസരമാണ് കഴിഞ്ഞത്. സമയപരിധി കഴിഞ്ഞതോടെ അടുത്ത ദിവസങ്ങളില്‍ നിയമലംഘകര്‍ക്കെതിരെ ശക്തമായ പരിശോധന നടന്നേക്കും.

സൗദി അറേബ്യ പ്രഖ്യാപിച്ച പൊതുമാപ്പ് സംവിധാനം ഉപയോഗിച്ച് അഞ്ചു ലക്ഷത്തോളം പേരാണ് രാജ്യം വിട്ടുപോയത്. ഇനിയും രാജ്യം വിട്ടുപോകാത്ത വിദേശിയുടെ ഫൈനല്‍ എക്‌സിറ്റ് റദ്ദ് ചെയ്യുമെന്ന് പാസ്‌പോര്‍ട്ട് വിഭാഗം വ്യക്തമാക്കിയിരുന്നു.

നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളതിനാല്‍ ഇനിയും പൊതുമാപ്പ് സാധ്യതകള്‍ നീട്ടിക്കൊടുക്കേണ്ടതില്ല എന്നാണ് അധികൃതര്‍ ഇപ്പോള്‍ കരുതുന്നത്. ഇനിയും സൗദിയില്‍ അനധികൃതമായി തങ്ങുന്നവരെ പിടിക്കാന്‍ പതിനഞ്ചോളം സര്‍ക്കാര്‍ വകുപ്പുകളാണ് പരിശോധനക്കിറങ്ങുക.