വാറ്റ് ചുമത്താന്‍ ഗള്‍ഫ് രാജ്യങ്ങളും; ആറ് ജിസിസി രാജ്യങ്ങളില്‍ ജനുവരി മുതല്‍ അഞ്ച് ശതമാനം വാറ്റ് 

February 13, 2017, 11:49 am
വാറ്റ് ചുമത്താന്‍ ഗള്‍ഫ് രാജ്യങ്ങളും; ആറ് ജിസിസി രാജ്യങ്ങളില്‍ ജനുവരി മുതല്‍ അഞ്ച് ശതമാനം വാറ്റ് 
Gulf
Gulf
വാറ്റ് ചുമത്താന്‍ ഗള്‍ഫ് രാജ്യങ്ങളും; ആറ് ജിസിസി രാജ്യങ്ങളില്‍ ജനുവരി മുതല്‍ അഞ്ച് ശതമാനം വാറ്റ് 

വാറ്റ് ചുമത്താന്‍ ഗള്‍ഫ് രാജ്യങ്ങളും; ആറ് ജിസിസി രാജ്യങ്ങളില്‍ ജനുവരി മുതല്‍ അഞ്ച് ശതമാനം വാറ്റ് 

ദുബായ്: യുഎഇ ഉള്‍പെടെയുളള ജിസിസി രാജ്യങ്ങളില്‍ അടുത്ത വര്‍ഷം മുതല്‍ വാറ്റ് നികുതി ചുമത്താന്‍ തീരുമാനം. അഞ്ച് ശതമാനം നികുതിയാണ് ചുമത്തുക. ആദ്യഘട്ടത്തില്‍ നിശ്ചിത വരുമാനമുളള സ്ഥാപനങ്ങളില്‍ നിന്നു മാത്രമേ നികുതി പിരിക്കൂ. 2018 ജനുവരി ഒന്ന് മുതല്‍ വാറ്റ് നിലവില്‍ വരുമെന്ന് യുഎഇ ധനമന്ത്രാലയം അറിയിച്ചു.

ഒരുലക്ഷം ഡോളര്‍ വാര്‍ഷിക വരുമാനമുളള സ്ഥാപനങ്ങളാണ് ആദ്യഘട്ടത്തില്‍ മുല്യവര്‍ധിത നികുതി നല്‍കേണ്ടത്. 1200 കോടി ദിര്‍ഹത്തിന്റെ വരുമാനമാണ് നികുതിയിനത്തില്‍ യുഎഇ പ്രതീക്ഷിക്കുന്നത്. 2015 ലെ യുഎഇയുടെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 0.9 ശതമാനമാണിത്. വിദ്യാഭ്യാസം, ആരോഗ്യം, പുനരുത്പാദന ഊര്‍ജം, വെളളം, ഗതാഗതം, സാങ്കേതികം, ബഹിരാകാശ ഗവേഷണം എന്നീ മേഖലകളെ നികുതിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കൂടുതല്‍ മേഖലകളെ നികുതി പരിധിയില്‍ നിന്നൊഴിവാക്കുന്നത് നികുതി ചോര്‍ച്ചക്ക് കാരണമാകുമെന്ന് ധനമന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. നിരക്ക് അഞ്ച് ശതമാനത്തില്‍ നിന്ന് വര്‍ധിപ്പിക്കാനുളള സാധ്യതകളും ധനമന്ത്രാലയം തളളി. സാമ്പത്തിക സാമൂഹിക പ്രത്യാഘാതങ്ങളെ കുറിച്ച് സൂക്ഷമമായി പഠിച്ചതിന് ശേഷമേ ഇക്കാര്യം ആലോചിക്കാനാകൂവെന്നാണ് ധനമന്ത്രാലയത്തിന്റെ നിലപാട്.

ക്രൂഡ് ഓയില്‍ വില കുറഞ്ഞതിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് വാറ്റ് നികുതി ചുമത്താനുളള ഗള്‍ഫ് രാജ്യങ്ങളുടെ തീരുമാനം. എണ്ണയിതര വരുമാനം വര്‍ധിപ്പിക്കണമെന്ന് വേള്‍ഡ് ബാങ്ക് ഗള്‍ഫ് രാജ്യങ്ങളോട് നിര്‍ദേശിച്ചിരുന്നു. യുഎഇക്ക് പുറമെ സൗദി അറേബ്യ, കുവൈത്ത്, ഒമാന്‍, ബഹ്‌റിന്‍, ഖത്തര്‍ എന്നീ രാജ്യങ്ങളിലാണ് നികുതി ചുമത്തുന്നത്.