ദുബൈ മാളില്‍ ‘സ്പൈസ് ബൗളി’ലൂടെ ഇനി തലശേരിയുടെ രുചിപെരുമയും

April 19, 2017, 11:56 am
ദുബൈ മാളില്‍ ‘സ്പൈസ് ബൗളി’ലൂടെ ഇനി തലശേരിയുടെ രുചിപെരുമയും
Gulf
Gulf
ദുബൈ മാളില്‍ ‘സ്പൈസ് ബൗളി’ലൂടെ ഇനി തലശേരിയുടെ രുചിപെരുമയും

ദുബൈ മാളില്‍ ‘സ്പൈസ് ബൗളി’ലൂടെ ഇനി തലശേരിയുടെ രുചിപെരുമയും

ദുബൈ: ലോകത്തെ തന്നെ ഏറ്റവും വലിയ ഷോപ്പിംഗ് മാളുകളിലൊന്നാണ് ദുബൈമാള്‍. ഇനി ദുബൈ മാളില്‍ തലശേരിയുടെ രുചിപെരുമയും നിറയും. സ്പൈസ് ബോള്‍ റസ്റ്റോറന്റാണ് ദുബൈ മാളിലെത്തുന്നവര്‍ക്ക് തലശേരിയുടെ രുചി വിളമ്പാനൊരുങ്ങിയിരിക്കുന്നത്.

ദുബൈ സന്ദര്‍ശിക്കുന്നവരെല്ലാം നിര്‍ബന്ധമായും സന്ദര്‍ശിക്കുന്ന ഷോപ്പിംഗ് കേന്ദ്രമാണ് ദുബൈ മാള്‍. രുചിവൈവിധ്യങ്ങളേറെയുണ്ടെങ്കിലും പോക്കറ്റു കാലിയാകാതെ തനതായ ഇന്ത്യന്‍- കേരളീയ ഭക്ഷണം തേടുന്ന ദുബൈ മാള്‍ സന്ദര്‍ശകര്‍ക്ക് ഇതുവരെയും നിരാശയായിരുന്നു ഫലം. സ്പൈസ് ബോളിന്റെ വരവോടെ ദുബൈ മാളിലെത്തുന്ന സന്ദര്‍ശകര്‍ക്ക് ഇനി ഷോപ്പിംഗിനൊപ്പം ഇഷ്ടരൂചിയും നുകര്‍ന്നുമടങ്ങാമെന്ന് സ്പൈസ് ബോള്‍ റസ്റ്റോറന്റ് എംഡി തഹ്സീബ് സുബൈര്‍ പറഞ്ഞു.

ദുബൈ മാളിള്‍ സ്വന്തം വാഹനത്തിലും ദുബൈ മെട്രോയിലുമെത്തുന്നവര്‍ക്ക് സ്പൈസ് ബോളിലേക്ക് ഇഷ്ട രുചി തേടിയെത്താം. ദുബൈ മാളി ഫാഷന്‍ അവന്യു പാര്‍ക്കിംഗ് പി വണ്‍ ഏരിയയിലാണ് സ്പൈസ് ബൗള്‍ പ്രവര്‍ത്തിക്കുന്നത്. തലശേരി സുഹുത്തുക്കളായ സുബൈറും മുജീബും ചേര്‍ന്നാണ് സ്പൈസ് ബോള്‍ ഒരുക്കിയിരി്ക്കുന്നത്. തനി നാടന്‍, ഇന്ത്യന്‍, ചൈനീസ് വിഭവങ്ങളടങ്ങിയ സ്പൈസ് ബോള്‍ ഭക്ഷ്യശാല ഏപ്രില്‍ 12 മുതലാണ് ദുബൈ മാളില്‍ തുറന്നുപ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത്.

ദുബൈയിലെ പ്രമുഖ റേഡിയോ ജോക്കികള്‍ ചേര്‍ന്നാണ് സ്പൈസ് ബൗളിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. അവധിദിനങ്ങളില്‍ ദുബൈ മാളിലെത്താം. തൊട്ടടുത്ത് ബുര്‍ജ് ഖലീഫയുണ്ട്. മനോഹരമായ ദുബൈ ഫൗണ്ടനും അക്വേറിയവും ഷോപ്പിംഗും ആസ്വദിക്കാം, ഒപ്പം ഇനി തലശേരിയുടെ സ്പൈസ് ബോള്‍ രൂചിയും നുകര്‍ന്ന് മടങ്ങാം.

Video: ദുബൈ മാളില്‍ ‘സ്പൈസ് ബൗളി’ലൂടെ ഇനി തലശേരിയുടെ രുചിപെരുമയും