പ്രവാസി ക്ഷേമപെന്‍ഷന്‍ 500 രൂപയില്‍ നിന്ന് 2000 രൂപയാക്കി; വിദേശ മലയാളികള്‍ക്കായി എംഎല്‍എമാരുള്‍പെട്ട ലോകകേരളസഭ 

March 3, 2017, 2:29 pm
 പ്രവാസി ക്ഷേമപെന്‍ഷന്‍ 500 രൂപയില്‍ നിന്ന് 2000 രൂപയാക്കി; വിദേശ മലയാളികള്‍ക്കായി എംഎല്‍എമാരുള്‍പെട്ട ലോകകേരളസഭ 
Gulf

തിരുവനന്തപുരം: പ്രവാസി ക്ഷേമനിധിയില്‍ അംഗങ്ങളാകുന്നവര്‍ക്കുളള പെന്‍ഷന്‍ വര്‍ധിപ്പിച്ച തോമസ് ഐസക്. 500 രൂപയില്‍ നിന്ന് 2000 രൂപയാക്കിയാണ് പ്രവാസി പെന്‍ഷന്‍ വര്‍ധിപ്പിച്ചത്. വിദേശ മലയാളികള്‍ക്കായി ലോക കേരള സഭ രൂപീകരിക്കുമെന്നും തോമസ് ഐസക് പ്രഖ്യാപിച്ചു. ജനസംഖ്യനുപാതത്തില്‍ രാജ്യങ്ങളുടെ പ്രതിനിധികളും എംഎല്‍എമാരും ഉള്‍ക്കൊള്ളുന്നതായിരിക്കും ഇത്.

പ്രവാസികളുടെ പുനരധിവാസത്തിനും നൈപുണ്യവികസനത്തിനുമായി 180 കോടി രൂപ അനുവദിച്ചിട്ടുണ്ട്. പ്രവാസികളുടെ ഓണ്‍ലൈന്‍ ഡാറ്റബെയ്‌സ് തയ്യാറാക്കുമെന്നും ബജറ്റില്‍ പ്രഖ്യാപനമുണ്ട്. ഇതില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കായി ഇന്‍ഷുറന്‍സ് പാക്കേജ് നല്‍കും. ഇതിനായി അഞ്ചുകോടി രൂപ നീക്കിവെച്ചു. എല്ലാ വിദേശ മലയാളികളെയും ഇതില്‍ ഉള്‍ക്കൊള്ളിക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്ന് ബജറ്റ് പ്രസംഗത്തില്‍ തോമസ് ഐസ്‌ക് വ്യക്തമാക്കി.

ഒരു ലക്ഷം പ്രവാസികളെ ഈ വര്‍ഷം പ്രവാസി ചിട്ടിയില്‍ പങ്കാളികളാക്കും. തീരദേശ മലയോര ഹൈവേകള്‍ക്കുള്ള പതിനായിരം കോടി രൂപയുടെ കിഫ്ബി ഫണ്ട് പ്രവാസി ചിട്ടി ബോണ്ട് വഴി സമാഹരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.