പ്രവാസികള്‍ക്ക് പരാതി ട്വിറ്ററിലൂടെ അറിയിക്കാം; പ്രവാസി ഓണ്‍ലൈന്‍ പോര്‍ട്ടല്‍ മദദില്‍ രജിസ്റ്റര്‍ ചെയ്യാന്‍ ആവര്‍ത്തിച്ച് ആവശ്യപെട്ട് സുഷമസ്വരാജ് 

February 16, 2017, 5:30 pm
പ്രവാസികള്‍ക്ക്  പരാതി ട്വിറ്ററിലൂടെ അറിയിക്കാം; പ്രവാസി ഓണ്‍ലൈന്‍ പോര്‍ട്ടല്‍ മദദില്‍ രജിസ്റ്റര്‍ ചെയ്യാന്‍ ആവര്‍ത്തിച്ച്  ആവശ്യപെട്ട്  സുഷമസ്വരാജ് 
Gulf

ഡല്‍ഹി: ലോകമെമ്പാടുമുളള പ്രവാസികള്‍ക്ക് ട്വിറ്ററിലൂടെ തങ്ങളുടെ പരാതി അറിയിക്കാമെന്ന് വിദേശകാര്യ മന്ത്രി സുഷമസ്വരാജ്. പ്രവാസി ഓണ്‍ലൈന്‍ പോര്‍ട്ടലായ മദദില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് വിദേശകാര്യമന്ത്രി സുഷമസ്വരാജ് വീണ്ടും പ്രവാസികളോട് അഭ്യര്‍ത്ഥിച്ചു. ട്വിറ്ററിലൂടെയാണ് സുഷമയുടെ നിര്‍ദേശം.

പ്രവാസികളുടെ പരാതികള്‍ അറിയിക്കാനും പരിഹരിക്കുന്നതിനുമായി ആവിഷ്‌കരിച്ച മദദ് എന്ന ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് ഐഡി ബംന്ധപെട്ട എംബസിക്ക് ട്വീറ്റ് ചെയ്യാനാണ് സുഷമ സ്വരാജ് ട്വിറ്ററിലൂടെ നിര്‍ദേശിച്ചിരിക്കുന്നത്.

പ്രവാസികള്‍ക്കായി 2015 ലാണ് മദദ് എന്ന വെബ്‌സൈറ്റ് വിദേശകാര്യ മന്ത്രാലയം ആരംഭിച്ചത്. വിദേശത്ത് ജോലിചെയ്യുന്നവര്‍ക്കും, പഠിക്കുന്നവര്‍ക്കും പരാതികള്‍ അറിയിക്കുന്നതിനുവേണ്ടിയാണ് മദദ്. ഓണ്‍ലൈന്‍ ആയി രജിസ്റ്റര്‍ ചെയ്ത പരാതിയുടെ പുരോഗതി അറിയുന്നതിനും ഇതില്‍ സൗകര്യമുണ്ട്. മദദിന്റെ ആപ്പും സര്‍ക്കാര്‍ പുറത്തിറക്കിയിട്ടുണ്ട്.