ഷാര്‍ജയില്‍ മലയാളികള്‍ താമസിക്കുന്ന കെട്ടിടത്തില്‍ തീപിടുത്തം; രണ്ടു മരണം, അഞ്ച് പേര്‍ക്ക് പരുക്ക് 

April 15, 2017, 12:11 pm
ഷാര്‍ജയില്‍ മലയാളികള്‍ താമസിക്കുന്ന കെട്ടിടത്തില്‍ തീപിടുത്തം; രണ്ടു മരണം, അഞ്ച് പേര്‍ക്ക് പരുക്ക് 
Gulf

ഷാര്‍ജ: ഷാര്‍ജയില്‍ മലയാളികള്‍ താമസിക്കുന്ന 16 നില കെട്ടിടത്തില്‍ തീ പിടിച്ചു. അപകടത്തില്‍ മലപ്പുറം സ്വദേശി ഉള്‍പ്പെടെ രണ്ടു പേര്‍ മരിച്ചു. അഞ്ചു പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. മലപ്പുറം നിലമ്പൂര്‍ ചുങ്കത്തറ സ്വദേശി ദീപന്‍ ബാലകൃഷ്ണന്‍(26), ബംഗ്ലാദേശ് സ്വദേശിയായ ഇമാന്‍ എന്നിവരാണ് മരിച്ചത്.

സൂപ്പര്‍ മാര്‍ക്കറ്റിലെ ജീവനക്കാരാണ് മരിച്ച രണ്ടുപേരും. അല്‍ അറൂബാ സ്ട്രീറ്റിലെ അല്‍ മനാമ സൂപ്പര്‍ മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ വെള്ളിയാഴ്ച അര്‍ധ രാത്രിയായിരുന്നു അപകടമുണ്ടായത്. അല്‍ മനാമ സൂപ്പര്‍ മാര്‍ക്കറ്റ് ഉള്‍പ്പെടെ രണ്ടു നിലകള്‍ പൂര്‍ണമായി കത്തി നശിച്ചു.

വിഷു പ്രമാണിച്ച് പല വീട്ടുകാരും പുറത്തായിരുന്നത് വന്‍ ദുരന്തം ഒഴിവാക്കി. കഴിഞ്ഞ രാത്രി സൂപ്പര്‍ മാര്‍ക്കറ്റില്‍ വന്‍ തിരക്കായിരുന്നു. അതിനു പിന്നാലെയാണ് തീ പിടിത്തമുണ്ടായത്. വൈദ്യൂതി ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണം എന്നാണ് പ്രാഥമിക നിഗമനം. ഹെലികോപ്റ്റര്‍ വഴിയാണ് കെട്ടിടത്തിലെ താമസക്കാരെ ഒഴിപ്പിച്ചത്. അടുത്ത കെട്ടിടങ്ങളില്‍ നിന്നും ആളുകളെ നീക്കിയിട്ടുണ്ട്.