കേരളത്തിൽ ജീവിയ്ക്കുന്നവരേക്കാൾ സാമൂഹ്യപ്രതിബദ്ധത പുലർത്തുന്നവരാണ് പ്രവാസികൾ : വിനയൻ  

May 21, 2017, 11:16 pm
 കേരളത്തിൽ ജീവിയ്ക്കുന്നവരേക്കാൾ സാമൂഹ്യപ്രതിബദ്ധത പുലർത്തുന്നവരാണ് പ്രവാസികൾ : വിനയൻ   
Gulf
Gulf
 കേരളത്തിൽ ജീവിയ്ക്കുന്നവരേക്കാൾ സാമൂഹ്യപ്രതിബദ്ധത പുലർത്തുന്നവരാണ് പ്രവാസികൾ : വിനയൻ   

കേരളത്തിൽ ജീവിയ്ക്കുന്നവരേക്കാൾ സാമൂഹ്യപ്രതിബദ്ധത പുലർത്തുന്നവരാണ് പ്രവാസികൾ : വിനയൻ  

ദമ്മാം: കേരളത്തിൽ സ്ഥിരമായി ജീവിയ്ക്കുന്നവരേക്കാൾ സാമൂഹ്യജീവിതത്തിൽ നിസ്വാർത്ഥതയോടെ ഇടപെടുകയും, മറ്റുള്ളവരെ സഹായിയ്ക്കുകയും ചെയ്യുന്നവരാണ് പ്രവാസികൾ എന്ന സത്യം തിരിച്ചറിയാൻ സൗദിയിലെ ഈ സന്ദർശനം തന്നെ സഹായിച്ചുവെന്ന് പ്രമുഖ സിനിമ സംവിധായകൻ വിനയൻ അഭിപ്രായപ്പെട്ടു. നവയുഗം സാംസ്കാരികവേദിയുടെ ദശവാർഷിക ആഘോഷങ്ങളുടെ ഉത്ഘാടനം നിർവഹിച്ചു സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.

കേരളസമൂഹജീവിതത്തിന്റെ നിലവാരം ഉയർന്നെങ്കിലും, പരസ്പരസ്‌നേഹവും, ദയയും, സാമൂഹ്യബോധവും കുറഞ്ഞു വരുന്നതായാണ് കാണുന്നത്. എന്നാൽ സൗദി അറേബ്യയിൽ താൻ കണ്ട, സ്വന്തം പരാധീനതകൾക്കിടയിലും മറ്റുള്ളവർക്കായി അകമഴിഞ്ഞു സഹായങ്ങൾ ചെയ്യുന്ന പ്രവാസി ജീവകാരുണ്യപ്രവർത്തകർ കേരളത്തിന് തന്നെ മാതൃകയാണ് എന്നദ്ദേഹം പറഞ്ഞു.

നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ബെൻസിമോഹൻ.ജി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വെച്ച്, 2016 ലെ നവയുഗം എ.ബി.ബർദ്ദാൻ സ്മാരക നിസ്വാർത്ഥ സാമൂഹ്യസേവന പുരസ്കാരം, കിഴക്കൻ പ്രവിശ്യയിലെ മുതിർന്ന ജീവകാരുണ്യപ്രവർത്തകൻ ഇ.എം. കബീറിന് വിനയൻ സമ്മാനിച്ചു. 2016 രൂപയുടെ ക്യാഷ് പ്രൈസ്‌ നവയുഗം കേന്ദ്രകമ്മിറ്റി അംഗം ഹനീഫ വെളിയംകോട് സമ്മാനിച്ചു.

കിഴക്കൻ മേഖലയിലെ പ്രമുഖപത്രപ്രവർത്തകരായ ഹബീബ് ഏലംകുളം, അനിൽ കുറിച്ചിമുട്ടം, സുബൈർ ഉദിനൂർ, ചെറിയാൻ കിടങ്ങന്നൂർ, അഷ്റഫ് ആളത്ത്, പി.ടി അലവി, എം. എം. നയീം, സാജിദ് ആറാട്ടുപുഴ, മുജീബ് കളത്തിൽ, സൈഫ് വേളമാനൂര്, അർഷദ് അലി, മുഹമ്മദ് ഷെരീഫ്, അബ്ദുൾ അലി കളത്തിങ്കൽ എന്നിവരെ ചടങ്ങിൽ ആദരിച്ചു.