പ്രവാസികളെ സൂക്ഷിക്കുക; ബാഴ്‌സലോണയുടെ പഴയ ജേഴ്‌സി അണിഞ്ഞ് സൗദിയിലൂടെ നടന്നാല്‍ 15 വര്‍ഷം തടവും 86 ലക്ഷം രൂപ പിഴയും 

June 10, 2017, 7:23 pm
പ്രവാസികളെ സൂക്ഷിക്കുക; ബാഴ്‌സലോണയുടെ പഴയ ജേഴ്‌സി അണിഞ്ഞ് സൗദിയിലൂടെ നടന്നാല്‍ 15 വര്‍ഷം തടവും 86 ലക്ഷം രൂപ പിഴയും 
Gulf

റിയാദ്; ലോകത്തിലെ പ്രമുഖ ഫുട്‌ബോള്‍ ക്ലബ്ബായ ബാഴ്‌സലോണയുടെ പഴയ ജേഴ്‌സി ധരിച്ച് സൗദി അറേബ്യയിലൂടെ സഞ്ചരിച്ചാല്‍ പൊലീസ് അറസ്റ്റ് ചെയ്യും. കുറ്റം തെളിഞ്ഞാല്‍ 15 വര്‍ഷം തടവും 86 ലക്ഷം രൂപ പിഴയും ശിക്ഷയായി ഏറ്റു വാങ്ങേണ്ടി വരും.

ബാഴ്‌സലോണയുടെ പഴയ ജേഴ്‌സിയില്‍ സ്‌പോണ്‍സര്‍മാരായിരുന്ന ഖത്തര്‍ എയര്‍വേയ്‌സിന്റെ പരസ്യമുള്ളതാണ് സൗദിയിലെ പുതിയ നിയമത്തിന് കാരണം. സൗദി ഖത്തറുമായി ബന്ധം വിച്ഛേദിച്ചതിന് പിന്നാലെയാണ് ഈ തീരുമാനം. ഖത്തറിന് അനുകൂലമായി സാമൂഹ്യമാധ്യമങ്ങളില്‍ സംസാരിച്ചാല്‍ നടപടി എടുക്കുമെന്ന് സൗദി ഭരണകൂടം അറിയിച്ചിരുന്നു.

2011 മുതല്‍ ഖത്തര്‍ ഫൗണ്ടേഷനും 2013 മുതല്‍ ഖത്തര്‍ എയര്‍വേയ്‌സും ബാഴ്‌സലോണയെ സ്‌പോണ്‍സര്‍ ചെയ്തിരുന്നു. ഇപ്പോള്‍ ജപ്പാനീസ് കമ്പനി റക്കുട്ടന്‍ ആണ് ബാഴ്‌സലോണയുടെ സ്‌പോണ്‍സര്‍.