ബ്രിട്ടനില്‍ വസ്ത്ര നിര്‍മ്മാണ ശാലയില്‍ റെയ്ഡ്; അനധികൃതമായി തങ്ങിയ 38 ഇന്ത്യക്കാര്‍ പിടിയില്‍, ഒമ്പത് പേര്‍ സ്ത്രീകള്‍

April 24, 2017, 10:10 am
 ബ്രിട്ടനില്‍ വസ്ത്ര നിര്‍മ്മാണ ശാലയില്‍ റെയ്ഡ്; അനധികൃതമായി തങ്ങിയ 38 ഇന്ത്യക്കാര്‍ പിടിയില്‍, ഒമ്പത് പേര്‍ സ്ത്രീകള്‍
India Abroad

ലണ്ടന്‍: വിസ ചട്ടങ്ങള്‍ ലംഘിച്ചതിന് ഒന്‍പത് സ്ത്രീകളടക്കം 38 ഇന്ത്യക്കാരെ ബ്രിട്ടന്‍ ഇമിഗ്രേഷന്‍ വിഭാഗം അറസ്റ്റ് ചെയ്തു. ഈസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് മേഖലയിലെ രണ്ടു വസ്ത്രനിര്‍മ്മാണശാലകളില്‍ നിന്നാണ് ഇവര്‍ പിടിയിലായത്.

പിടിയിലായവരില്‍ 31 പേരും വിസാ കാലാവധി കഴിഞ്ഞും ജോലിയില്‍ തുടരുന്നവരാണ്. ഏഴുപേര്‍ അനധികൃതമായി രാജ്യത്തു കുടിയേറിയവരും. ഇതില്‍ 19 പേരെ രാജ്യത്ത് നിന്ന് പുറത്താക്കാനാണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ടുകള്‍. ബാക്കി ഇരുപത് പേരോടും കൃത്യമായ ഇടവേളകളില്‍ കേസ് നടക്കുന്ന ഓഫീസില്‍ ഹാജരാകാനും നിര്‍ദേശിച്ചിട്ടുണ്ട്. യുകെയിലെ എംകെ ക്ലോത്തിങ് ലിമിറ്റഡ്, ഫാഷന്‍ ടൈംസ് യുകെ ലിമിറ്റഡ് എന്നീ വസ്ത്ര നിര്‍മ്മാണശാലകളിലാണ് കഴിഞ്ഞയാഴ്ച പരിശോധന നടന്നത്.

നിയമവിരുദ്ധമായി ഇവരെ ജോലിക്കെടുത്ത കമ്പനികള്‍ക്കെതിരെയും ഇമിഗ്രേഷന്‍ വിഭാഗം കേസെടുത്തിട്ടുണ്ട്. രണ്ട് കമ്പനികള്‍ക്കും വന്‍ തുക പിഴയായി ഒടുക്കേണ്ടി വരുമെന്നാണ് സുചന.

സംഭവത്തില്‍ കമ്പനി അധികൃതരില്‍ നിന്ന് ഔദ്യോഗിക പ്രതികരണം ഇതുവരെ ലഭ്യമായിട്ടില്ല. നിയമവിരുദ്ധരായി രാജ്യത്ത് തുടരുന്നവരെ കണ്ടെത്താന്‍ നടപടികള്‍ തുടരുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.