ഇന്ത്യന്‍ ഐടി പ്രൊഫഷണലുകള്‍ക്ക് സിംഗപ്പൂരിലും രക്ഷയില്ല; സ്വദേശികളെ നിയമിക്കാന്‍ കമ്പനികളോട് സര്‍ക്കാര്‍; വിസ നല്‍കുന്നതിനും നിയന്ത്രണം 

April 3, 2017, 4:20 pm
ഇന്ത്യന്‍ ഐടി പ്രൊഫഷണലുകള്‍ക്ക് സിംഗപ്പൂരിലും രക്ഷയില്ല; സ്വദേശികളെ  നിയമിക്കാന്‍ കമ്പനികളോട് സര്‍ക്കാര്‍; വിസ നല്‍കുന്നതിനും നിയന്ത്രണം 
India Abroad

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്നുള്ള ഐടി ജോലിക്കാര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താനൊരുങ്ങി സിംഗപ്പൂര്‍. സ്വദേശികളായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് കൂടുതല്‍ തൊഴില്‍ നല്‍കുന്നതിനുളള നീക്കത്തിന്റെ ഭാഗമായാണ് തീരുമാനം.

ഇന്ത്യക്കാര്‍ക്ക് വിസ നല്‍കുന്നത് അവസാനിപ്പിക്കുകയും, സിംഗപ്പൂരില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കമ്പനികളോട് കൂടുതല്‍ സ്വദേശികളെ നിയമിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചതായുമാണ് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ നിന്നുള്ള ഉദ്യോഗാര്‍ത്ഥികളെ നിയന്ത്രിക്കുന്നതിന് ഇക്കണോമിക് നീഡ് ടെസ്റ്റ് എന്ന പേരില്‍ സാമ്പത്തിക മാനദണ്ഡങ്ങള്‍ സിംഗപ്പൂര്‍ സര്‍ക്കാര്‍ ഉറപ്പുവരുത്തുന്നതിനുള്ള നടപടിക്രമങ്ങള്‍ നിര്‍ബന്ധമാക്കിയിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള കരാറുകള്‍ക്ക് വിരുദ്ധമാണിതെന്നും ചൂണ്ടിക്കാണിക്കപെടുന്നുണ്ട്.

2016 തുടക്കം മുതല്‍ തന്ന ഇന്ത്യന്‍ കമ്പനികള്‍ വിസ പ്രശ്നം അഭിമുഖീകരിക്കുന്നതായി വിവിധ ഐടി കമ്പനി മേധാവികള്‍ പറയുന്നു. ഇതേ തുടര്‍ന്ന് സിഗപ്പൂരില്‍ നിന്നും പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ഇന്ത്യന്‍ ഐടി കമ്പനികള്‍ ആലോചിക്കുകയാണ്.

അമേരിക്കയില്‍ ട്രംപ് ഭരണമേറ്റതിനു ശേഷം ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്ക് നല്‍കുന്ന എച്ച് വണ്‍ ബി വിസ നിര്‍ത്തിവെച്ചിരുന്നു. പല പ്രമുഖ രാജ്യങ്ങളും പുറത്തുനിന്നുളള ഉദ്യോഗാര്‍ത്ഥികളെ നിയന്ത്രിക്കുന്നതിനായുളള നിയമങ്ങള്‍ കര്‍ശനമാക്കുന്നതായാണ് റിപ്പോര്‍ട്ട്. ഒരേ യോഗ്യതയുളള സ്വദേശിയുടെയും വിദേശിയുടേയും അപേക്ഷയിന്‍മേല്‍ സ്വദേശിയായ ഉദ്യോഗാര്‍ത്ഥിക്ക് മുന്‍ഗണന നല്‍കണമെന്ന് പല രാജ്യങ്ങളും നിബന്ധന വച്ചിട്ടുണ്ട്.