ട്രംപിന് പിന്നാലെ പോകുന്ന ഓസ്ട്രേലിയ; ഇന്ത്യന്‍ സ്വപ്നങ്ങള്‍ക്ക് തിരിച്ചടിയായി പുതിയ തീരുമാനം 

April 18, 2017, 4:16 pm
ട്രംപിന് പിന്നാലെ പോകുന്ന ഓസ്ട്രേലിയ; ഇന്ത്യന്‍ സ്വപ്നങ്ങള്‍ക്ക് തിരിച്ചടിയായി പുതിയ തീരുമാനം 
India Abroad
India Abroad
ട്രംപിന് പിന്നാലെ പോകുന്ന ഓസ്ട്രേലിയ; ഇന്ത്യന്‍ സ്വപ്നങ്ങള്‍ക്ക് തിരിച്ചടിയായി പുതിയ തീരുമാനം 

ട്രംപിന് പിന്നാലെ പോകുന്ന ഓസ്ട്രേലിയ; ഇന്ത്യന്‍ സ്വപ്നങ്ങള്‍ക്ക് തിരിച്ചടിയായി പുതിയ തീരുമാനം 

മെല്‍ബണ്‍: ഇന്ത്യക്കാര്‍ ഏറ്റവുമധികം ആശ്രയിച്ചിരുന്ന കുടിയേറ്റ വിസകള്‍ ഓസ്‌ട്രേലിയ നിര്‍ത്തലാക്കി. താല്‍ക്കാലിക ജോലികള്‍ക്കായി വിദേശികള്‍ക്ക് അനുവദിച്ചിരുന്ന 457 വിസയാണ് നിര്‍ത്തലാക്കിയത്. രാജ്യത്തിന്റെ പൊതുതാല്‍പ്പര്യം പരിഗണിച്ചാണ് തീരുമാനമെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി മാല്‍ക്കം ടേണ്‍ബുള്‍ പറഞ്ഞു.

ഓസ്‌ട്രേലിയയില്‍ വര്‍ധിച്ചു വരുന്ന തൊഴിലില്ലായ്മ പരിഹരിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഇനി മുതല്‍ ജോലികളില്‍ ആദ്യ പരിഗണന ഓസ്‌ട്രേലിയന്‍ പൗരന്മാര്‍ക്കായിരിക്കും. വിദഗ്ദരായ തൊഴിലാളികളെ തങ്ങള്‍ സ്വാഗതം ചെയ്യുന്നുവെന്നും എന്നാല്‍ ജോലി അന്വേഷിച്ച് വരുന്നവര്‍ക്ക് ഇനിമുതല്‍ 457 വിസ അന്വേഷിക്കില്ലന്നും ടേണ്‍ബുള്‍ പറഞ്ഞു. ഇന്ത്യക്കാര്‍ ഏറ്റവുമധികം ഉപയോഗിച്ചിരുന്ന വിസയാണ് 457.

ഓസ്‌ട്രേലിയയില്‍ ആവശ്യത്തിന് തൊഴിലാളികളെ ലഭിക്കാതിരുന്ന സാഹചര്യത്തിലാണ് വിസ അനുവദിച്ചിരുന്നതെന്നും എന്നാല്‍ ഇതിന്റെ മറവില്‍ വൈദഗ്ദ്യമില്ലാത്തവര്‍ ഓസ്‌ട്രേലിയയിലേക്ക് കുടിയേറുന്നത് നിര്‍ത്തലാക്കാനാണ് പുതിയ നിയന്ത്രണങ്ങളെന്നും അദ്ദേഹം പറഞ്ഞു. വിദേശികളെ പൂര്‍ണമായി വിലക്കുകയല്ല ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. ഓസ്‌ട്രേലിയക്കാരെ ലഭിക്കാതെ വരുന്ന സാഹചര്യത്തില്‍ മാത്രം വിദേശികള്‍ക്ക് വിസ അനുവദിക്കുക എന്നതാ്ണ് പുതിയ നയം.

നിലവില്‍ 95000 വിദേശികളാണ് 457 വിസ ഉപയോഗിച്ച് ഓസ്‌ട്രേലിയയില്‍ ജോലി ചെയ്യുന്നത്. ഇതില്‍ ഭൂരിപക്ഷവും ഇന്ത്യക്കാരാണ്. നിര്‍ത്തലാക്കിയ വിസ പ്രകാരം വിദേശികള്‍ക്ക് കുടുംബത്തെ കൂടി കൊണ്ടു വരാന്‍ സാധിച്ചിരുന്നു.

പുതുതായി അനുവദിക്കുന്ന വിസയില്‍ തൊഴില്‍ മേഖലകള്‍ പരിമിതപെടുത്തിയേക്കുമെന്നാണ് സൂചന. കൂടാതെ വിസ അനുവദിക്കുന്നതിനുളള മാനദണ്ഡങ്ങളും കര്‍ശനമാക്കിയേക്കും.