ഇന്ത്യയില്‍ നിന്നുള്ള സന്ദര്‍ശകരുടെ എണ്ണം കൂടുന്നു; ഇന്ത്യക്കാര്‍ക്കായി ഓണ്‍ലൈന്‍ വിസാ സംവിധാനമൊരുക്കി ഓസ്ട്രേലിയ 

June 19, 2017, 1:41 pm
ഇന്ത്യയില്‍ നിന്നുള്ള സന്ദര്‍ശകരുടെ എണ്ണം കൂടുന്നു; ഇന്ത്യക്കാര്‍ക്കായി ഓണ്‍ലൈന്‍ വിസാ സംവിധാനമൊരുക്കി ഓസ്ട്രേലിയ 
India Abroad

മെല്‍ബണ്‍: ഇന്ത്യയില്‍ നിന്നുളളവര്‍ക്ക് ഇനി മുതല്‍ ഓണ്‍ലൈനായി ഓസ്‌ട്രേലിയന്‍ വിസക്ക് അപേക്ഷിക്കാം. സന്ദര്‍ശക വിസാ അപേക്ഷകര്‍ക്കാണ് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാന്‍ സാധിക്കുക. അവധി ദിവസങ്ങളില്‍ ഇന്ത്യയില്‍ നിന്ന് ഓസ്‌ട്രേലിയയിലേക്ക് എത്താനിടയുള്ളവരെ ലക്ഷ്യം വെച്ചാണ് പുതിയ പദ്ധതി. ഇന്ത്യയില്‍ നിന്നുള്ള സന്ദര്‍ശകരുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധന പരിഗണിച്ചാണ് തീരുമാനമെന്ന് ഓസ്‌ട്രേലിയന്‍ ഇമിഗ്രേഷന്‍ മന്ത്രാലയം അറിയിച്ചു.

ജൂലൈ ഒന്നു മുതല്‍ ഇത് പ്രാവര്‍ത്തികമാകും. 24 മണിക്കൂറും ഓണ്‍ലൈന്‍ വഴി വിസാ അപേക്ഷ നല്‍കാനാകും. വിസ ആപ്ലിക്കേഷനൊപ്പം തന്നെ ഇലക്ട്രോണിക്ക് പെയ്‌മെന്റ് വഴി ഫീസും അടക്കാം. അപേക്ഷയുടെ പുരോഗതി നിരീക്ഷിക്കാനും സംവിധാനമുണ്ട്.

ടൂറിസം മേഖലയെ ലക്ഷ്യം വെച്ചാണ് ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ വിസാ സംവിധാനം. ഈ വര്‍ഷം ആദ്യ നാലു മാസങ്ങളില്‍ ഇന്ത്യയില്‍ നിന്നുള്ള 65000 സന്ദര്‍ശക വിസക്കാണ് ഓസ്‌ട്രേലിയ അനുമതി നല്‍കിയത്.