സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങ്; ദയാപുരം നാഷണല്‍ സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം

April 4, 2017, 1:57 pm
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങ്; ദയാപുരം നാഷണല്‍ സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം
India Abroad

വിദ്യാര്‍ത്ഥികള്‍ക്കുള്ള ദയാപുരം നാഷണല്‍ ഹയര്‍ എഡ്യുക്കേഷനല്‍ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിന് പണം ഒരു തടസമാകരുത് എന്ന ഉദ്ദേശ്യത്തോട് കൂടി നല്‍കി വരുന്നതാണ് സ്‌കോളര്‍ഷിപ്പ്. ഒരു വര്‍ഷം ഇരുപതിനായിരം രൂപയാണ് സ്‌കോളര്‍ഷിപ്പ് തുകയായി ലഭിക്കുക. ഇത്തവണ മലയാളികല്ലാത്ത അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ക്കുമാണ് അപേക്ഷിക്കാന്‍ അവസരം.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍, ദളിത് വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍, മാതാപിതാക്കള്‍ മരണപ്പെട്ടവര്‍, മുസ്ലിം വിഭാഗത്തില്‍പ്പെട്ടവര്‍, പെണ്‍കുട്ടികള്‍ എന്നിവര്‍ക്ക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം.

അപേക്ഷകര്‍ക്ക് വിശദമായ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ സ്‌കാന്‍ ചെയ്ത കോപ്പി, വരുമാന സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ഷീറ്റ്, അപേക്ഷിച്ച വിദ്യാര്‍ത്ഥി മറ്റേതെങ്കിലും സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നുണ്ടോ എന്ന സൂചിപ്പിക്കുന്ന പ്രിന്‍സിപ്പലിന്റെ കത്ത്, എന്തു കൊണ്ട് ഈ സ്‌കോളര്‍ഷിപ്പ് നിങ്ങള്‍ക്ക് ഏപ്രില്‍ 18 ന് മുന്‍പ് ലഭിക്കണം എന്നീ വിവരങ്ങള്‍ സഹിതം nationalscholarship@dayapuram.org എന്ന സെറ്റിലൂടെ അപേക്ഷിക്കാം.