ബിരിയാണി മണം പരക്കുന്നു; ഇന്ത്യന്‍ റസ്റ്ററന്റിന് യുകെ കോടതിയുടെ പിഴ

April 30, 2017, 5:14 pm
ബിരിയാണി മണം പരക്കുന്നു; ഇന്ത്യന്‍ റസ്റ്ററന്റിന് യുകെ കോടതിയുടെ പിഴ
India Abroad
India Abroad
ബിരിയാണി മണം പരക്കുന്നു; ഇന്ത്യന്‍ റസ്റ്ററന്റിന് യുകെ കോടതിയുടെ പിഴ

ബിരിയാണി മണം പരക്കുന്നു; ഇന്ത്യന്‍ റസ്റ്ററന്റിന് യുകെ കോടതിയുടെ പിഴ

ലണ്ടന്‍: ഭക്ഷണത്തിന്റെ രൂക്ഷമായ ഗന്ധം അനുഭവപ്പെടുന്നുവെന്ന സമീപവാസികളുടെ പരാതിയെ തുടര്‍ന്ന് ഇന്ത്യന്‍ ഹോട്ടലിന് യുകെയില്‍ പിഴ ചുമത്തി. ഖുഷി ആന്‍ഡ് ഇന്ത്യന്‍ ബുഫേ റസ്റ്ററന്റിനാണ് മിഡില്‍സ്‌ബ്രോ കൗണ്‍സില്‍ പിഴയിട്ടത്.

പഞ്ചാബിന്റെ തനത് വിഭവങ്ങള്‍ വില്‍ക്കുന്ന റസ്റ്ററന്റാണിത്. ഇവിടെ നിന്നുളള ബിരിയാണിയുടെയും ബജിയുടെയും ഗന്ധം സഹിക്കാന്‍ വയ്യെന്ന പറഞ്ഞ സമീപ വാസികള്‍ പരാതി നല്‍കുകയായിരുന്നു.റസ്റ്ററന്റിന് യഥാവിധിയുളള ഫില്‍ട്ടറിങ് സംവിധാനമില്ലെന്ന് പ്രാദേശിക ഭരണകൂടം അറിയിച്ചു. റസ്റ്ററന്റില്‍ നിന്നുളള ബിരിയാണിയുടേയും കറികളുടേയും രൂക്ഷ ഗന്ധം പരക്കുന്നുവെന്നും മസാലകള്‍ പറ്റിപിടിക്കുന്നതിനാല്‍ വസ്ത്രങ്ങള്‍ ഇടക്കിടെ കഴുകേണ്ടി വരുന്നുവെന്നുമായിരുന്നു അയല്‍വാസികള്‍ പരാതി നല്‍കിയത്.

റസ്റ്ററന്റ് ഉടമകളായ ശബ്‌ന മുഹമ്മദ് ഖുഷി എന്നിവര്‍ 258 പൗണ്ട് വീതം പിഴയടക്കണമെന്നാണ് നിര്‍ദേശം. റസ്റ്ററന്റിന് അനുകൂലമായി പ്രദേശത്തെ മറ്റു കടക്കാര്‍ രംഗത്തെത്തിയെങ്കിലും പിഴ അടക്കണമെന്ന് ഭരണകൂടം നിര്‍ദേശിക്കുകയായിരുന്നു.

അടുക്കള ഉപകരണങ്ങള്‍ സജ്ജമാക്കുന്ന കമ്പനിയാണ് 2015ല്‍ റസ്റ്ററന്റിന്റെ അടുക്കള തയ്യാറാക്കിയത്. നഗരസഭയുടെ നിര്‍ദേശത്തെ തുടര്‍ന്ന് അടുക്കളയില്‍ ആവശ്യമായ ഫില്‍ട്ടറിംഗ് സംവിധാനം ഏര്‍പ്പെടുത്തുമെന്ന് ഉടമകള്‍ പറഞ്ഞു.