പോളണ്ടില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് നേരെ ആക്രമണം; അന്വേഷിക്കുമെന്ന് സുഷമ, എംബസിയോട് റിപ്പോര്‍ട്ട് തേടി 

April 1, 2017, 10:26 am
പോളണ്ടില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് നേരെ ആക്രമണം; അന്വേഷിക്കുമെന്ന് സുഷമ, എംബസിയോട് റിപ്പോര്‍ട്ട് തേടി 
India Abroad

ന്യൂഡല്‍ഹി: പോളണ്ടില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് നേരെ ആക്രമണം. പോണ്‍സര്‍ നഗരത്തിലാണ് സംഭവം. ട്രാമില്‍ സഞ്ചരിക്കുമ്പോള്‍ അഞ്ജാതന്‍ വിദ്യാര്‍ത്ഥിയെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തെ തുടര്‍ന്ന് അവശ നിലയിലായ വിദ്യാര്‍ത്ഥിയെ സുഹൃത്തും പ്രദേശവാസികളും ചേര്‍ന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു.

അതീവ ഗുരുതരാവസ്ഥയിലാണ് യുവാവ് എന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ വിദേശ കാര്യമന്ത്രി സുഷമാസ്വരാജ് ഇന്ത്യന്‍ എംബസിയോട് റിപ്പോര്‍ട്ട് തേടി. യുവാവിന് ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കുമെന്നും സംഭവത്തില്‍ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ പോളണ്ടിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു