പ്രവാസികള്‍ക്ക് വിവാഹ രജിസ്ട്രേഷന് ആധാര്‍ നിര്‍ബന്ധമാക്കാന്‍ ശുപാര്‍ശ

September 14, 2017, 10:12 am
പ്രവാസികള്‍ക്ക് വിവാഹ രജിസ്ട്രേഷന് ആധാര്‍ നിര്‍ബന്ധമാക്കാന്‍  ശുപാര്‍ശ
India Abroad
India Abroad
പ്രവാസികള്‍ക്ക് വിവാഹ രജിസ്ട്രേഷന് ആധാര്‍ നിര്‍ബന്ധമാക്കാന്‍  ശുപാര്‍ശ

പ്രവാസികള്‍ക്ക് വിവാഹ രജിസ്ട്രേഷന് ആധാര്‍ നിര്‍ബന്ധമാക്കാന്‍ ശുപാര്‍ശ

പ്രവാസികള്‍ക്ക് ഇന്ത്യയില്‍ വിവാഹ രജിസ്‌ട്രേഷന് ആധാര്‍ നിര്‍ബന്ധമാക്കാന്‍ ശുപാര്‍ശ. വിവിധ മന്ത്രാലയ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട പ്രത്യേക സമിതി വിദേശകാര്യ മന്ത്രാലയത്തിനാണ് നിര്‍ദേശം സമര്‍പ്പിച്ചത്. വിദേശത്ത് താമസിക്കുന്ന ഇന്ത്യന്‍ പൗരന്‍മാര്‍ ഇന്ത്യയിലെത്തി വിവാഹം കഴിക്കുമ്പോള്‍ രജിസ്‌ട്രേഷന് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാണെന്നാണ് ശുപാര്‍ശ. എന്‍ആര്‍ഐ ഇന്ത്യക്കാരുടെ വിവാഹങ്ങളില്‍ ഗാര്‍ഹിക പീഡനത്തെ ചൊല്ലിയും, പരാതികള്‍ വര്‍ധിക്കുന്നതായാണ് സര്‍ക്കാര്‍ കണക്ക്.

2012 മുതല്‍ 15 വരെയുള്ള കാലയളവില്‍ ഇത്തരത്തില്‍1300 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി വനിത ശിശുക്ഷേമ മന്ത്രാലയം പറയുന്നു. ഈ കേസുകളിലെ കുറ്റവാളികളെ ശിക്ഷിക്കല്‍ ശ്രമകരമാണെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യം പരിഗണിച്ചാണ് പ്രത്യേക സമിതി നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചിരിക്കുന്നത്. ഗാര്‍ഹിക പീഡന കേസുകളിലെ കുറ്റവാളികളെ അനായാസം കൈമാറാനുള്ള വ്യവസ്ഥ കൂടി ചേര്‍ത്ത് , വിദേശ രാജ്യങ്ങളുമായി കുറ്റവാളികളെ കൈമാറുന്നതിനുണ്ടാക്കിയ കരാര്‍ പുതുക്കണം എന്നും സമിതി ശിപാര്‍ശ ചെയ്തിട്ടുണ്ട്.

നിലവില്‍ പ്രവാസികള്‍ക്കും ഇന്ത്യന്‍ വംശജരായ വിദേശികള്‍ക്കും നിയമാനുസൃതമായി ഇന്ത്യയില്‍ താമസിക്കുന്ന വിദേശികള്‍ക്കും കേന്ദ്രം ആധാര്‍ നല്‍കിവരുന്നുണ്ട്. എന്നാല്‍ വിവാഹ രജിസ്‌ട്രേഷന്‍ സംബന്ധിച്ച ശിപാര്‍ശ എന്‍ആര്‍ഐക്കാരെ മാത്രം ബാധിക്കുന്നതാണ് വിദേശകാര്യ മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി.