വാഹനാപകടത്തില്‍ ഗര്‍ഭസ്ഥ ശിശു മരിച്ചു; മലയാളി നഴ്‌സിന് ഓസ്‌ട്രേലിയയില്‍ രണ്ടര വര്‍ഷം തടവ്

September 8, 2017, 4:27 pm
വാഹനാപകടത്തില്‍ ഗര്‍ഭസ്ഥ ശിശു മരിച്ചു; മലയാളി നഴ്‌സിന് ഓസ്‌ട്രേലിയയില്‍ രണ്ടര വര്‍ഷം തടവ്
India Abroad
India Abroad
വാഹനാപകടത്തില്‍ ഗര്‍ഭസ്ഥ ശിശു മരിച്ചു; മലയാളി നഴ്‌സിന് ഓസ്‌ട്രേലിയയില്‍ രണ്ടര വര്‍ഷം തടവ്

വാഹനാപകടത്തില്‍ ഗര്‍ഭസ്ഥ ശിശു മരിച്ചു; മലയാളി നഴ്‌സിന് ഓസ്‌ട്രേലിയയില്‍ രണ്ടര വര്‍ഷം തടവ്

അശ്രദ്ധമായി വാഹനം ഓടിച്ച് ഗര്‍ഭസ്ഥ ശിശുവിന്റെ മരണത്തിന് ഇടയാക്കിയ മലയാളി നഴ്‌സിന് ഓസ്‌ട്രേലിയയില്‍ തടവ് ശിക്ഷ. കണ്ണൂര്‍ സ്വദേശി ഡിംപിള്‍ ഗ്രേസ് തോമസിനാണ് ഓസ്‌ട്രേലിയന്‍ കോടതി രണ്ടര വര്‍ഷം തടവ് ശിക്ഷ വിധിച്ചത്. ആഷ്‌ലി എന്ന ഓസ്‌ട്രേലിയന്‍ സ്വദേശിയുടെ കുഞ്ഞാണ് മരിച്ചത്.

28 ആഴ്ച പ്രായമായ കുഞ്ഞാണ് മരിച്ചത്. അപകടത്തില്‍ വയറിന് പരിക്കേറ്റ ആഷ്‌ലിയെ ഉടനടി സിസേറിയന് വിധേയയാക്കി കുഞ്ഞിനെ പുറത്തെടുത്തെങ്കിലും രണ്ടു ദിവസത്തിന് ശേഷം കുഞ്ഞ് മരിക്കുകയായിരുന്നു. അപകടത്തിന്റെ ആഘാതമാണ് കുട്ടി മരിക്കാനിടയാക്കിയത് എന്ന് കണ്ടെത്തിയിരുന്നു.

വണ്‍വേയിലൂടെ അശ്രദ്ധമായി വണ്ടി ഓടിക്കുകയും, സൈന്‍ബോര്‍ഡ് നിര്‍ദേശം അവഗണിക്കുകയും ചെയ്തതാണ് അപകടത്തിനിടയാക്കിയതെന്ന് വ്യക്തമായിരുന്നു. ഇംഗ്ലീഷില്‍ പ്രാവീണ്യമില്ലാത്തതിനാല്‍ സൈന്‍ബോര്‍ഡ് നിര്‍ദേശം മനസിലാക്കാന്‍ സാധിച്ചില്ലെന്ന ഡിംപിളിന്റെ വാദവും കോടതി തളളിയിരുന്നു. തിരക്ക് ഒഴിവാക്കാനാണ് വണ്‍വേ തെറ്റിച്ച് ഡിംപിള്‍ വാഹനം ഓടിച്ചത്.

സ്ഥിര താമസത്തിന് അനുമതി ലഭിച്ചവരാണെങ്കില്‍ പോലും ഒരു വര്‍ഷത്തിലധികം ശിക്ഷ അനുഭവിക്കേണ്ടി വന്നാല്‍ അവരെ നാട്ടിലേക്ക് തിരികെ അയക്കാമെന്നാണ് ഓസ്‌ട്രേലിയന്‍ നിയമം. അതിനാല്‍ തന്നെ ഡിംപിളിനെ നാട്ടിലേക്ക് തിരികെ അയക്കാന്‍ സാധ്യതയുണ്ട്. 2012 ലാണ് ഡിംപിളും ഭര്‍ത്താവും ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയത്.