കിവീസിന് ടെക്കികളെ ആവശ്യമുണ്ട്; അഭിമുഖത്തിന് സൗജന്യ ഫ്‌ളൈറ്റ്, സൗജന്യ താമസം; ഒരു കൈ നോക്കിയാലോ  

March 18, 2017, 5:52 pm
കിവീസിന് ടെക്കികളെ ആവശ്യമുണ്ട്; അഭിമുഖത്തിന് സൗജന്യ ഫ്‌ളൈറ്റ്, സൗജന്യ താമസം; ഒരു കൈ നോക്കിയാലോ  
India Abroad

വെല്ലിങ്ടണ്‍: ടെക്കികള്‍ക്കായി മികച്ച ഓഫറുമായി ന്യൂസിലാന്‍ഡ്. ന്യൂസിലാന്‍ഡ് തലസ്ഥാനമായ വെല്ലിങ്ടണിലെ ഐടി പാര്‍ക്കിലേക്കാണ് ടെക്കികളുടെ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അഭിമുഖത്തിനായെത്തുന്ന ടെക്കികള്‍ക്ക് ന്യൂസിലാന്റിലേക്കും തിരിച്ചുമുള്ള യാത്ര സൗജന്യമാണ്.

സൗജന്യ യാത്രക്കൊപ്പം സൗജന്യ താമസവും ന്യൂസിലാന്‍ഡ് ചുറ്റി കറങ്ങാനുള്ള അവസരവും ന്യൂസിലാന്റ് ഓഫര്‍ ചെയ്യുന്നു. വെല്ലിങ്ടണ്‍ ലോകത്തെ ഏറ്റവും മികച്ച ടെക് ഹബ്ബ് ആയി ഉയര്‍ത്തുന്നതിന്റെ ഭാഗമായിട്ടാണിതെല്ലാം. ലുക്ക്‌സീ എന്ന പേരിലാണ് ലോകത്തെ മികച്ച 100 ടെക്കികള്‍ക്കായി ന്യൂസിലാന്‍ഡ് വലവിരിച്ചിരിക്കുന്നത്.

ഓണ്‍ലൈനായി സിവി രജിസ്റ്റര്‍ ചെയ്യലാണ് തെരഞ്ഞെടുക്കപെടുന്നതിന്റെ ആദ്യപടി. ഇതില്‍ തെരഞ്ഞെടുക്കുന്നവര്‍ക്കായി ആദ്യ റൗണ്ട് വീഡിയോ ഇന്റര്‍വ്വ്യൂ ഉണ്ട്. ഇതില്‍ തിരഞ്ഞെടുക്കുന്നവരാണ് നേരിട്ടുള്ള അഭിമുഖത്തിനായി ന്യൂസിലാന്‍ഡിലേക്ക് എത്തേണ്ടത്.

വെല്ലിങ്ടണ്‍ കോര്‍പ്പറേഷന്‍ മുന്‍കൈ എടുത്താണ് ടെക്കികള്‍ക്കായി അഭിമുഖം നടത്തുന്നത്. ചുരുങ്ങിയ കാലത്തിനുള്ളില്‍ വിവര സാങ്കേതിക വിദ്യയിലും സോഫ്റ്റ്‌വെയര്‍ മേഖലയിലും ലോകത്തെ പ്രധാനപ്പെട്ട സ്ഥാനം കൈവരിക്കുകയാണ് ന്യൂസിലാന്‍ഡ് ലക്ഷ്യമിടുന്നത്.

അഭിമുഖത്തിനായി തന്നെ ഗംഭീര വാഗ്ദാനങ്ങള്‍ മുന്നോട്ടു വെച്ചത് കണ്ട് മിടുക്കരായ ടെക്കി ഉദ്യോഗാര്‍ത്ഥികളെ തന്നെ കിട്ടുമെന്ന പ്രതീക്ഷയിലാണ് ന്യൂസിലാന്‍ഡ് ഐടി കമ്പനികള്‍.