തിരിച്ചു പോകൂ ഇന്ത്യയിലേക്ക്; അയര്‍ലാന്‍ഡ് ട്രെയിനില്‍ ഏഷ്യന്‍വംശജരോട് ആക്രോശിച്ച് വൃദ്ധ

April 20, 2017, 11:41 am

തിരിച്ചു പോകൂ ഇന്ത്യയിലേക്ക്; അയര്‍ലാന്‍ഡ് ട്രെയിനില്‍ ഏഷ്യന്‍വംശജരോട് ആക്രോശിച്ച് വൃദ്ധ
India Abroad
India Abroad

തിരിച്ചു പോകൂ ഇന്ത്യയിലേക്ക്; അയര്‍ലാന്‍ഡ് ട്രെയിനില്‍ ഏഷ്യന്‍വംശജരോട് ആക്രോശിച്ച് വൃദ്ധ

തിരിച്ചു പോകൂ ഇന്ത്യയിലേക്ക്; അയര്‍ലാന്‍ഡ് ട്രെയിനില്‍ ഏഷ്യന്‍വംശജരോട് ആക്രോശിച്ച് വൃദ്ധ

ഡബ്ലിന്‍: അയര്‍ലാന്‍ഡിലും ഇന്ത്യക്കാര്‍ക്കെതിരെ വംശീയ അധിക്ഷേപം. അയര്‍ലാന്റിലെ ലിമെറിക് കോള്‍ബാര്‍ട്ടില്‍ നിന്നും ലിമെറിക് ജംക്ഷനിലേക്ക് പോകുകയായിരുന്നു ട്രെയിനിലാണ് ഇന്ത്യക്കാര്‍ക്കെതിരെ വംശീയ അധിക്ഷേപമുണ്ടായത്.

ട്രെയിനിലെ സീറ്റ് ലഭിക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടയിലാണ് അയര്‍ലാന്‍റ് സ്വദേശിയായ സ്ത്രീ സഹയാത്രികരായ ഏഷ്യന്‍ വംശജരെ മോശം വാക്കുകള്‍ ഉപയോഗിച്ച് അധിക്ഷേപിച്ചത്. ഞെട്ടിപ്പിക്കുന്നതും അപകീര്‍ത്തികരവുമായ സംഭവം എന്നാണ് റെയില്‍ ഓപ്പറേറ്റര്‍ സംഭവത്തെ വിശേഷിപ്പിച്ചത്. റിപ്പോര്‍ട്ട് ചെയ്യതിനെ തുടര്‍ന്ന് സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. വംശീയ അധിക്ഷേപത്തിന് ഇരയായത് ആരാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

ട്രെയിനിലെ മറ്റ് യാത്രക്കാര്‍ തന്നെയാണ് വീഡീയോ ചിത്രീകരിച്ചതും സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചതും വെറുപ്പുളവാക്കുന്ന വംശീയ വിരോധിയെന്ന പേരിലാണ് വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെക്കപ്പെട്ടിരിക്കുന്നത്.