ഓസ്‌ട്രേലിയയില്‍ മലയാളിക്ക് നേരെ വംശീയാതിക്രമം; ഇന്ത്യക്കാരനല്ലേയെന്ന് ചോദിച്ച് തദ്ദേശീയര്‍ ആക്രമിച്ചെന്ന് കോട്ടയം സ്വദേശി 

March 26, 2017, 11:42 am
ഓസ്‌ട്രേലിയയില്‍ മലയാളിക്ക് നേരെ വംശീയാതിക്രമം; ഇന്ത്യക്കാരനല്ലേയെന്ന് ചോദിച്ച് തദ്ദേശീയര്‍ ആക്രമിച്ചെന്ന് കോട്ടയം സ്വദേശി 
India Abroad

മെല്‍ബണ്‍: ഓസ്‌ട്രേലിയയില്‍ മലയാളി ടാക്‌സി ഡ്രൈവര്‍ക്കുനേരെ വംശീയാക്രമണം. കോട്ടയം സ്വദേശിയായ ലീ മാക്‌സിന് നേരെയാണ് വംശീയ ആക്രമണമുണ്ടായത്. ഇന്ത്യക്കാരനല്ലേയെന്ന് ചോദിച്ച് തദ്ധേശീയര്‍ ആക്രമിക്കുകയായിരുന്നുവെന്ന് ഇയാള്‍ പറഞ്ഞു. ഹൊബാര്‍ട്ടിലെ ഭക്ഷണ ശാലയില്‍ വെച്ചാണ് സംഭവം.

ഭക്ഷണശാലയില്‍ വെച്ച് മൂന്നു പേര്‍ ചേര്‍ന്ന് ആക്രമിക്കുകയായിരുന്നുവെന്ന് ലീ പറഞ്ഞു. മുഖത്തും, തലയിലും ഇയാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ഹൊബാര്‍ട്ടിലെ മക്‌ഡൊണാള്‍ഡ് റസ്റ്ററന്റിലെ ജീവനക്കാരനോട് കയര്‍ത്തുകൊണ്ടിരുന്ന ചെറുപ്പക്കാര്‍ ലീയെ കണ്ടതോടെ ഇന്ത്യക്കാരനല്ലേയെന്ന് ചോദിച്ച് ആക്രമിക്കുകയായിരുന്നു. ടാസ്മാനിയ സംസ്ഥാനത്തെ ഹൊബാര്‍ട്ടിലെ ഭക്ഷണശാലയില്‍ വെച്ചായിരുന്നു ആക്രമണം. ഓസ്‌ട്രേലിയക്കാരായ നാല് യുവാക്കളും ഒരു യുവതിയുമാണ് ലീയെ ആക്രമിച്ചത്. ടാന്‍സാനിയ പൊലീസിന് പരാതി നല്‍കിയിട്ടുണ്ടെന്ന് ലീ അറിയിച്ചു.

കഴിഞ്ഞ ആഴച മെല്‍ബണില്‍ മലയാളി വൈദികന്‍ ഫാദര്‍ ടോമി കളത്തൂരിന് കുത്തേറ്റിരുന്നു. അമേരിക്കയില്‍ ട്രംപ് അധികാരമേറ്റതിന് ശേഷം ഇന്ത്യക്കാര്‍ക്കെതിരെയുള്ള അക്രമങ്ങള്‍ വര്‍ധിച്ചിരുന്നു. ഇതിന്റെ പ്രതിഫലനമാണ് ഓസ്ട്രേലിയയില്‍ മലയാളി യുവാവിനു നേരെയുമുണ്ടായതെന്നാണ് കരുതുന്നുത്.