എച്ച്1ബി വിസ മാനദണ്ഡങ്ങളില്‍ ആശങ്ക അറിയിച്ച് സുഷമ സ്വരാജ്; യുഎസ് സ്റ്റേറ്റ് സെക്രട്ടറിയുമായി കൂടിക്കാഴ്ച്ച നടത്തി

September 23, 2017, 12:25 pm
 എച്ച്1ബി വിസ മാനദണ്ഡങ്ങളില്‍ ആശങ്ക അറിയിച്ച് സുഷമ സ്വരാജ്;  യുഎസ് സ്റ്റേറ്റ് സെക്രട്ടറിയുമായി കൂടിക്കാഴ്ച്ച നടത്തി
India Abroad

എച്ച് ബി വിസ മാനദണ്ഡങ്ങളില്‍ ആശങ്കയറിയിച്ച് പ്രശ്‌നങ്ങളില്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണുമായുള്ള കൂടിക്കാഴ്ച്ചയിലാണ് മന്ത്രി വിഷയം ഉന്നയിച്ചത്. എച്ച്1-ബി വിസയുമായി ബന്ധപ്പെട്ട ഇന്ത്യന്‍ പൗരന്മാരുടെ ആശങ്കയും സുഷമ സ്റ്റേറ്റ് സെക്രട്ടറിയുമായി പങ്കുവെച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

കൂടിക്കാഴ്ച്ചയുടെ വിവരങ്ങള്‍ വിദേശകാര്യ മന്ത്രാലയ വക്താവ് റാവിഷ് കുമാറാണ് ട്വിറ്ററില്‍ പങ്കുവെച്ചത്. എച്ച്1ബി വിസയ്ക്ക് പുറമെ പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ വിഷയങ്ങളും ഇരുവരും തമ്മില്‍ ചര്‍ച്ചചെയ്തുവെന്നും റാവിഷ് കുമാര്‍ വ്യക്തമാക്കി. ഒബാമയുടെ ഭരണകാലത്ത് അനുവദിച്ച് ഡിഎസിഎ പിന്‍വലിക്കാനുള്ള പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നയവും സുഷമ സ്റ്റേറ്റ് സെക്രട്ടറിയുമായി സംസാരിച്ചു.

അമേരിക്കയില്‍ അനധികൃത താമസക്കാരായി എത്തിയ കുട്ടികള്‍ക്ക് താത്ക്കാലികമായി അവിടെ പഠിക്കാനും ജോലി ചെയ്യാനും അവകാശം നല്‍കുന്ന പദ്ധതിയാണ് ഡിഎസിഎ. ഇത് പുതുക്കാനും സാധ്യമാണ്. ഡിഎസിഎ പിന്‍വലിക്കാനുള്ള ട്രംപിന്റെ തീരുമാനം 8,000ത്തിലധികം ഇന്ത്യക്കാരെ ബാധിക്കുമെന്നാണ് കരുതുന്നത്.