എല്ലാത്തിനും കാരണം ഇന്ത്യന്‍ ഐടി കമ്പനികള്‍; എച്ച് വണ്‍ വിസചട്ടം കര്‍ശനമാക്കിയതിന്റെ കാരണം വിശദീകരിച്ച് യുഎസ് 

April 24, 2017, 4:21 pm
എല്ലാത്തിനും കാരണം ഇന്ത്യന്‍ ഐടി കമ്പനികള്‍; എച്ച് വണ്‍ വിസചട്ടം കര്‍ശനമാക്കിയതിന്റെ കാരണം വിശദീകരിച്ച് യുഎസ് 
India Abroad

ന്യൂയോര്‍ക്ക്: എച്ച് വണ്‍ ബി വിസ ചട്ടങ്ങള്‍ കര്‍ശനമാക്കിയതിന് കാരണം ഇന്ത്യന്‍ കമ്പനികളെന്ന് യുഎസ്. ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വ്വീസസിനെയും ഇന്‍ഫോസിസിനെയും പേരെടുത്ത് വിമര്‍ശിച്ചാണ് ട്രംപ് ഭരണകൂടത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ വിമര്‍ശനം. കൂടുതല്‍ അപേക്ഷകള്‍ നല്‍കി കൂടുതല്‍ വിസ നേടിയെടുക്കാനാണ് ഇന്ത്യന്‍ കമ്പനികള്‍ ശ്രമിക്കുന്നതെന്ന് യുഎസ് അധികൃതര്‍ കുറ്റപ്പെടുത്തി.

എച് വണ്‍ ബി വിസ നല്‍കുന്നതിലെ ലോട്ടറി സമ്പ്രദായം അവസാനിപ്പിക്കുന്നതിനാവശ്യമായ നിയമനിര്‍മ്മാണം എടുക്കാന്‍ കാരണം ആവശ്യമുള്ളതില്‍ കൂടുതല്‍ വിസ അപേക്ഷകള്‍ ഈ കമ്പനികള്‍ നല്‍കുന്നതാണെന്നും യുഎസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഏറ്റവും കൂടുതല്‍ അപേക്ഷ ലഭിക്കുന്നത് ടാറ്റ, ഇന്റഫോസിസ്, കോഗ്നിസെന്റ് എന്നീ കമ്പനികളാണ് ഇത്തരത്തില്‍ വിസാ അപേക്ഷ നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇതാണ് വിസാ ചട്ടങ്ങള്‍ കര്‍ശനമാക്കാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു. ഈ കമ്പനികള്‍ എച്ച് വണ്‍ ബി വിസയിലെത്തുന്നവര്‍ക്ക് നല്‍കുന്ന ശമ്പളം സിലിക്കണ്‍ വാലി കമ്പനികള്‍ നല്‍കുന്നതിനെക്കാള്‍ കുറവാണെന്നും അദ്ദേഹം പറഞ്ഞു. കൂടുതല്‍ വൈദഗ്ദ്യമുളളവര്‍ക്ക് നല്‍കുന്നതിന് പകരം തുടക്കക്കാര്‍ക്ക് അവസരം നല്‍കുന്നത് വഴി യുഎസിലെ ആളുകളുടെ അവസരമാണ് നഷ്ടപെടുന്നതെന്നും യുഎസ് വൃത്തങ്ങള്‍ ആരോപിച്ചു.

ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റായി അധികാരമേറ്റതിന് പിന്നാലെ ഇന്ത്യക്കാര്‍ ഏറ്റവുമധികം ഉപയോഗിച്ചിരുന്ന എച്ച് വണ്‍ ബി വിസ അനുവദിക്കുന്നതിനുള്ള ചട്ടങ്ങള്‍ കര്‍ശനമാക്കിയിരുന്നു.

2015 ല്‍ എച്ച്1 ബി വിസയില്‍ കൃത്രിമം കാണിക്കുന്നുവെന്നാരോപിച്ച് ടിസിഎസിനും ഇന്‍ഫോസിസിനും എതിരെ യുഎസ് അന്വേഷണം പ്രഖ്യാപിച്ചിരുന്നു. തൊഴില്‍ വിസയില്‍ പരിശീലനത്തിനായി എത്തിക്കുന്നവരെ കരാര്‍ അടിസ്ഥാനത്തില്‍ യുഎസിലെ കമ്പനികള്‍ നിയമിക്കുന്നുവെന്നായിരുന്നു ആരോപണം.