ട്രംപിന്റെ വിറപ്പിക്കല്‍ ഏറ്റു; 10000 അമേരിക്കക്കാരെ നിയമിക്കാനുള്ള ഇന്‍ഫോസിസ് തീരുമാനത്തെ വാഴ്ത്തി വൈറ്റ് ഹൗസ്  

May 3, 2017, 1:03 pm
ട്രംപിന്റെ വിറപ്പിക്കല്‍ ഏറ്റു; 10000 അമേരിക്കക്കാരെ നിയമിക്കാനുള്ള ഇന്‍ഫോസിസ് തീരുമാനത്തെ വാഴ്ത്തി വൈറ്റ് ഹൗസ്   
India Abroad

ന്യൂയോര്‍ക്ക്: പതിനായിരം അമേരിക്കന്‍ പൗരന്മാരെ ജോലിക്കെടുക്കാനുളള ഇന്‍ഫോസിസ് തീരുമാനം വിജയമെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍. അടുത്ത രണ്ട് വര്‍ഷത്തിനുളളില്‍ പതിനായിരം അമേരിക്കക്കാരെ നിയമിക്കുമെന്നാണ് ഇന്‍ഫോസിസ് അറിയിച്ചത്. അമേരിക്കയില്‍ നാലു ടെക്‌നോളജി കേന്ദ്രങ്ങള്‍ തുടങ്ങാന്‍ ഇന്‍ഫോസിസിന് പദ്ധതിയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

യുഎസ് പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് നിയമിതനായതിന് പിന്നാലെ വിസാ നിയമങ്ങള്‍ കര്‍ശനമാക്കിയിരുന്നു. ഇതാണ് ഇന്‍ഫോസിസിന്റെ തീരുമാനത്തിന് കാരണം. അമേരിക്കന്‍ ജോലികള്‍ അമേരിക്കകാര്‍ക്കെന്ന ട്രംപിന്റെ വാഗ്ദാനത്തിന്റെ വിജയമാണിതെന്നാണ് വിലയിരുത്തല്‍.

ഓഗസ്‌റ്റോടെ ഇന്ത്യാനയില്‍ ആദ്യ ടെക്‌നോളജി കേന്ദ്രം തുടങ്ങനാണ് ഇന്‍ഫോസിസിന്റെ പദ്ധതി. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉള്‍പ്പെടെയുളള മേഖലകളില്‍ അമേരിക്കയില്‍ കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കാനാണ് ഇന്‍ഫോസിസ് നീക്കമെന്ന് സിഇഒ വിശാല്‍ സിക്ക വ്യക്തമാക്കിയിരുന്നു. 2014 ല്‍ വിഭാവനം ചെയ്ത പദ്ധതിയുടെ ഭാഗമായി ഇതിനോടകം 2000 അമേരിക്കക്കാരെ കമ്പനി നിയമിച്ച് കഴിഞ്ഞെന്നും. ഇതിന് പുറമെയായിരിക്കും പതിനായിരം പേരെ നിയമിക്കുകയെന്നും വിശാല്‍ സിക്ക വ്യക്തമാക്കിയിരുന്നു.

ഇതിന്റെ ഭാഗമായി എച്ച് വ്ണ്‍ വിസ അപേക്ഷകള്‍ ഇത്തവണ കമ്പനി കുറച്ചിരുന്നു. ഈ വര്‍ഷ്ം ആയിരം വിസകള്‍ക്ക് മാത്രമേ കമ്പനി അപേക്ഷിച്ചിട്ടുള്ളൂ.

ട്രംപ് അധികാരമേറ്റതിനു ശേഷം തദ്ദേശീയരെ കൂടുതലായി നിയമിക്കണമെന്ന് കമ്പനികളോട് നിര്‍ദേശിച്ചിരുന്നു. അമേരിക്കക്കാരെ കൂടുതല്‍ നിയമിക്കുന്നത് വേതനചിലവില്‍ വന്‍ വര്‍ദ്ധനക്ക് കാരണമാകുമെന്നതിനാല്‍ ടിസിഎസ് വിപ്രോ ഇന്‍ഫോസിസ് തുടങ്ങിയ കമ്പനികള്‍ കടുത്ത സമ്മര്‍ദ്ധത്തിലായിരുന്നു.