ടിക്കറ്റ് നിരക്കില്‍ വര്‍ദ്ധനവ് വരുത്തി വിമാനക്കമ്പനികള്‍; ലക്ഷ്യം ഓണവും ബലിപെരുന്നാളും 

August 2, 2016, 5:04 pm
   ടിക്കറ്റ് നിരക്കില്‍ വര്‍ദ്ധനവ് വരുത്തി വിമാനക്കമ്പനികള്‍; ലക്ഷ്യം  ഓണവും ബലിപെരുന്നാളും 
OMAN
OMAN
   ടിക്കറ്റ് നിരക്കില്‍ വര്‍ദ്ധനവ് വരുത്തി വിമാനക്കമ്പനികള്‍; ലക്ഷ്യം  ഓണവും ബലിപെരുന്നാളും 

ടിക്കറ്റ് നിരക്കില്‍ വര്‍ദ്ധനവ് വരുത്തി വിമാനക്കമ്പനികള്‍; ലക്ഷ്യം ഓണവും ബലിപെരുന്നാളും 

മസ്‌കത്ത്: ആഘോഷങ്ങള്‍ മുതലെടുത്ത് കേരളത്തിലേക്കുള്ള വിമാനയാത്ര നിരക്കില്‍ വന്‍ വര്‍ദ്ധനവ്. തിരുവോണവും ബലിപെരുന്നാളും പ്രമാണിച്ചാണ് ടിക്കറ്റ് നിരക്കില്‍ കമ്പനികള്‍ വന്‍ വര്‍ദ്ധനവ് വരുത്തിയിരിക്കുന്നത്.

എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റേതടക്കം യാത്രാ നിരക്കുകളിലാണ് ഇപ്പോള്‍ വര്‍ദ്ധനവുണ്ടായിരിക്കുന്നത്. കോഴിക്കോടേക്കുള്ള എക്‌സ്പ്രസിന്റെ നിരക്കില്‍, സെപ്റ്റംബര്‍ ഒമ്പതിന് പുലര്‍ച്ചെയുള്ള സര്‍വിസിനാണ് ഏറ്റവും കൂടിയ നിരക്ക്; 156 റിയാല്‍.

വാരാന്ത്യം കണക്കിലെടുത്ത് യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടാകുമെന്ന കണക്കു കൂട്ടലിലാണ് നിരക്കുകള്‍ കുത്തനെ കൂട്ടി കമ്പനികള്‍ പ്രവാസികളെ കൊള്ളയടിക്കുന്നത്. പത്താം തീയതിയും 11നും തിരുവനന്തപുരത്തെത്തണമെങ്കില്‍ 103 റിയാല്‍ മുടക്കണം.

ദേശീയ വിമാനക്കമ്പനിയായ ഒമാന്‍ എയറിന്റെ കോഴിക്കോടിനുള്ള സര്‍വിസുകളില്‍ സെപ്റ്റംബര്‍ ആദ്യം മുതല്‍ 11 വരെ ഇക്കോണമി ക്‌ളാസിന് 200 റിയാലാണ് നിരക്ക്. ജെറ്റ് എയര്‍വേസിനും പല ദിവസങ്ങളിലും ഉയര്‍ന്ന തുകയാണ് ടിക്കറ്റിന് നല്‍കേണ്ടത്. കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റുകള്‍ ബ്ലോക്ക് ചെയ്തതായും ഈ രംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടി.

സെപ്റ്റംബര്‍ ഏഴിന് 74 റിയാല്‍ നല്‍കിയാലെ എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ കൊച്ചിയിലെത്തിച്ചേരാന്‍ സാധിക്കു. എട്ടിന് നൂറും പത്തിന് 90 റിയാലുമാണ് കൊച്ചിയിലേക്കുള്ള നിരക്ക്‌. സെപ്റ്റംബര്‍ ആദ്യം ചില ദിവസങ്ങളില്‍ മാത്രമാണ് കുറഞ്ഞ നിരക്ക് കാണാനായത്‌. എന്നാല്‍ വരും ദിവസങ്ങളില്‍ ഇതും ഉയര്‍ന്നുതുടങ്ങുമെന്നാണ് ട്രാവല്‍ ഏജന്‍സി മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്.