ഡെബിറ്റ് കാര്‍ഡ് മുഖേന അയക്കാന്‍ കഴിയുന്ന തുകയില്‍ കുറവ് വരുത്തിയതായി ബാങ്ക് മസ്‌കത്ത് 

September 12, 2016, 5:22 pm
 ഡെബിറ്റ് കാര്‍ഡ് മുഖേന അയക്കാന്‍ കഴിയുന്ന തുകയില്‍ കുറവ് വരുത്തിയതായി ബാങ്ക്  മസ്‌കത്ത് 
OMAN
OMAN
 ഡെബിറ്റ് കാര്‍ഡ് മുഖേന അയക്കാന്‍ കഴിയുന്ന തുകയില്‍ കുറവ് വരുത്തിയതായി ബാങ്ക്  മസ്‌കത്ത് 

ഡെബിറ്റ് കാര്‍ഡ് മുഖേന അയക്കാന്‍ കഴിയുന്ന തുകയില്‍ കുറവ് വരുത്തിയതായി ബാങ്ക് മസ്‌കത്ത് 

മസ്‌കത്ത്: ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് അയക്കാവുന്ന തുകയില്‍ കുറവ് വരുത്തിയതായി ബാങ്ക് മസ്‌കത്ത്. മണി എക്‌സ്ചേഞ്ച് വഴി ആയിരം റിയാലാണ് ഇനിമുതല്‍ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് അയക്കാനാകുക. ആഗസ്ത് 15 മുതല്‍ പുതിയ നിയന്ത്രണം അധികൃതര്‍ പ്രാബല്യത്തില്‍ കൊണ്ടുവരികയായിരുന്നു.

ഒമാനില്‍ നിത്യേന നടക്കുന്ന സാമ്പത്തിക ക്രയവിക്രയങ്ങളില്‍ പ്രധാന പങ്ക് വഹിക്കുന്ന ബാങ്കാണ് ബാങ്ക് മസ്‌കത്ത്. അതിനാല്‍ തന്നെ പുതിയ തിരുമാനം വലിയ ശതമാനം ജനങ്ങളെ ബാധിക്കുമെന്നാണ് സൂചന. വലിയ തുക ബാങ്കില്‍ സൂക്ഷിക്കുകയും പിന്നീട് നിരക്ക് വര്‍ധനക്കനുസരിച്ച് പണം നാട്ടിലേക്ക് അയക്കുന്നവര്‍ക്കും അത്യാവശ്യ ഘട്ടങ്ങളില്‍ പണം അയക്കുന്നവര്‍ക്കും പുതിയ തിരുമാനം തിരിച്ചടിയാവുകയാണ്.

ജനങ്ങള്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്ന തിരുമാനത്തിനെതിരെ ബാങ്ക് മസ്‌കത്ത് അധികൃതര്‍ക്കും സെന്റ്രല്‍ ബാങ്കിനും പരാതി നല്‍കിയെങ്കിലും ഇതുവരെ തിരുമാനമൊന്നും ആയിട്ടില്ലെന്ന് അല്‍ ജദീദ് എക്‌സ്‌ചേഞ്ച് ജനറല്‍ മാനേജര്‍ ബി.രാജന്‍ പറഞ്ഞു.