വാഹനാപകടം: നിയമ പോരാട്ടത്തിനൊടുവില്‍ നൗഷിക്കിന് 1.40 കോടി നഷ്ടപരിഹാരം 

September 7, 2016, 6:06 pm
വാഹനാപകടം: നിയമ പോരാട്ടത്തിനൊടുവില്‍ നൗഷിക്കിന് 1.40 കോടി നഷ്ടപരിഹാരം 
OMAN
OMAN
വാഹനാപകടം: നിയമ പോരാട്ടത്തിനൊടുവില്‍ നൗഷിക്കിന് 1.40 കോടി നഷ്ടപരിഹാരം 

വാഹനാപകടം: നിയമ പോരാട്ടത്തിനൊടുവില്‍ നൗഷിക്കിന് 1.40 കോടി നഷ്ടപരിഹാരം 

മസ്‌കത്ത്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ കോഴിക്കോട് സ്വദേശിക്ക് സുപ്രീംകോടതിയുടെ 1.40 കോടി രൂപ നഷ്ടപരിഹാരം. നാദാപുരം കല്ലാച്ചി സ്വദേശി കുറ്റിക്കാട്ടില്‍ വീട്ടില്‍ കുഞ്ഞഹമ്മദിന്റെ മകന്‍ നൗഷിക്കിനാണ് നീണ്ട രണ്ടര വര്‍ഷത്തെ നിയമ പോരാട്ടത്തിനൊടുവില്‍ നഷ്ടപരിഹാരം ലഭിച്ചത്. 2013 ഡിസംബറില്‍ ഉണ്ടായ അപകടത്തില്‍ അബോധാവസ്ഥയിലായ നൗഷിക്കിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. നൗഷിക്ക് സഞ്ചരിച്ച ബൈക്കില്‍ കാര്‍ ഇടിക്കുകയായിരുന്നു.

സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ ആദ്യം പ്രവേശിപ്പിച്ച യുവാവിനെ ഒരു മാസത്തിന് ശേഷം നാട്ടിലേക്ക് കൊണ്ടുപോയി. നാട്ടിലെത്തിച്ച നൗഷിക്കിനെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. എന്നാല്‍, കാലക്രമേണ കാര്യങ്ങള്‍ പൂര്‍വ്വസ്ഥിതിയിലാകുമെന്ന വിദഗ്ധാഭിപ്രായത്തിന്റെ അടിസ്ഥാനത്തില്‍ വീട്ടില്‍ തന്നെ വിശ്രമിക്കുകയായിരുന്നു. ഭാര്യയും രണ്ടുകുട്ടികളും മാതാപിതാക്കളും സഹോദരങ്ങളുമുള്ള ഒരു കുടുംബത്തിന്റെ ഏകാശ്രയമാണെന്നും തുടര്‍ജീവിതത്തില്‍ പരസഹായം വേണമെന്നുമായിരുന്നു കോടതിയില്‍ നൗഷിക്കിന്റെ വാദം.

തൊഴിലുടമ അബ്ദുല്ല, സോഷ്യല്‍ഫോറം പ്രവര്‍ത്തകരായ അബ്ദുല്ല, മഹ്മൂദ് എന്നിവര്‍ കേസുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ക്ക് വേണ്ട സഹായം നല്‍കി. പ്രൈമറി കോടതി 56,000 റിയാല്‍ നഷ്ടപരിഹാരം വിധിക്കുകയായിരുന്നു. അപ്പീല്‍ കോടതി ഇത് 29,000 ആക്കി കുറച്ചതോടെ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. അബ്ദുല്ല ഹമൂദ് അല്‍ ഖാസ്മി ലീഗല്‍ ഫേം സ്ഥാപനത്തിലെ നജീബ് മുസ്തഫയാണ് കേസ് വാദിച്ചത്. ഭിത്തിയില്‍ പിടിച്ചുമാത്രമാണ് നൗഷിക്കിനിപ്പോള്‍ നടക്കാന്‍ സാധിക്കുന്നത്.