വലവിരിച്ച് സൈബര്‍ ക്രിമിനലുകള്‍; ഒമാനില്‍ സോഷ്യല്‍ മീഡിയ ഉപഭോക്താക്കള്‍ ഭീഷണിയില്‍ 

August 13, 2016, 6:53 pm
വലവിരിച്ച് സൈബര്‍ ക്രിമിനലുകള്‍; ഒമാനില്‍ സോഷ്യല്‍ മീഡിയ ഉപഭോക്താക്കള്‍  ഭീഷണിയില്‍ 
OMAN
OMAN
വലവിരിച്ച് സൈബര്‍ ക്രിമിനലുകള്‍; ഒമാനില്‍ സോഷ്യല്‍ മീഡിയ ഉപഭോക്താക്കള്‍  ഭീഷണിയില്‍ 

വലവിരിച്ച് സൈബര്‍ ക്രിമിനലുകള്‍; ഒമാനില്‍ സോഷ്യല്‍ മീഡിയ ഉപഭോക്താക്കള്‍ ഭീഷണിയില്‍ 

മസ്‌ക്കത്ത്: സോഷ്യയില്‍ മീഡിയ ഉപഭോക്താക്കളെ ലക്ഷ്യമിട്ട് സൈബര്‍ ക്രിമിനലുകള്‍. ഒമാനിലാണ് സൈബര്‍ കുറ്റവാളികള്‍ പെരുകുന്നത് അധികൃതര്‍ക്ക് ഭീഷണിയാകുന്നത്. ഉപഭോക്താക്കളെ ആദ്യം വലയിലാക്കുന്ന ഇത്തരക്കാര്‍ സ്വകാര്യ വിവരങ്ങളും ചിത്രങ്ങളും കൈവശപ്പെടുത്തിയശേഷം വന്‍തുക ആവശ്യപ്പെടുകയാണ് ചെയ്യുന്നത്.

സൈബര്‍ തട്ടിപ്പ് ഗുരുതരമായതിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപവത്കരിച്ചതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. ഇത്തരം അനുഭവങ്ങള്‍ ഉണ്ടായാല്‍ പണം നല്‍കാതെ പൊലീസിനെ വിവരം അറിയിക്കണമെന്ന് റോയല്‍ പൊലീസ് അറിയിച്ചു. നിരന്തരമായ ബോധവത്കരണ പ്രവര്‍ത്തനങ്ങളിലൂടെ 2014 മുതല്‍ സോഷ്യല്‍ മീഡിയ വഴിയുള്ള ഭീഷണിപ്പെടുത്തല്‍ കുറഞ്ഞിരുന്നെങ്കിലും സ്ഥിതി ഇപ്പോള്‍ വീണ്ടും വഷളായിരിക്കുകയാണ്.

എംബസി ഉദ്യോഗസ്ഥരെന്ന വ്യാജേന ഒമാനില്‍ ഫോണ്‍ വഴിയും സമൂഹ മാധ്യമങ്ങള്‍ വഴിയും ഇന്ത്യക്കാരുടെ പണം തട്ടാന്‍ ശ്രമങ്ങള്‍ നടന്നിരുന്നതായി നേരത്തെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ജനന തീയതി, പാസ്‌പോര്‍ട്ട്, തൊഴില്‍ പാസ്, വിസ, ഇമിഗ്രേഷന്‍ രേഖകള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട് എംബസിയെ സമീപിച്ചാല്‍ പണം നല്‍കാത്ത പക്ഷം സേവനം ലഭിക്കില്ല എന്നാണ് കോളുകളില്‍ അജ്ഞാതര്‍ ഭീഷണി ഉയര്‍ത്തിയിരുന്നത്.

Also read: അജ്ഞാത ഫോണ്‍ കോളുകള്‍ എടുക്കരുത്; ഒമാനിലെ ഇന്ത്യക്കാര്‍ക്ക് എംബസി മുന്നറിയിപ്പ്