ഒമാനില്‍ ലഹരിവസ്തുവായ ‘ഖാട്ട്’ കടത്തല്‍ വര്‍ധിക്കുന്നു; പിടിക്കപ്പെട്ടാല്‍ മരണശിക്ഷയെന്ന് അധികൃതരുടെ മുന്നറിയിപ്പ് 

November 6, 2016, 6:24 pm
ഒമാനില്‍ ലഹരിവസ്തുവായ ‘ഖാട്ട്’ കടത്തല്‍ വര്‍ധിക്കുന്നു; പിടിക്കപ്പെട്ടാല്‍ മരണശിക്ഷയെന്ന് അധികൃതരുടെ മുന്നറിയിപ്പ് 
OMAN

മസ്‌കത്ത്: കഞ്ചാവിനോട് സാമ്യമുള്ള മയക്കുമരുന്ന് ചെടിയായ ഖാട്ട് കടത്തല്‍ ഒമാനില്‍ വര്‍ധിക്കുന്നു. കര്‍ശന പരിശോധന നടക്കുന്നുണ്ടെന്നും പിടിക്കപ്പെട്ടാല്‍ വധശിക്ഷയാണ് ലഭിക്കുകയെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി. കിഴക്കന്‍ ആഫ്രിക്കയിലും അറേബ്യന്‍ ഉപഭൂഖണ്ഡത്തിലും കാണപ്പെടുന്ന മയക്കുമരുന്ന് ചെടിയാണ് ഖാട്ട്. ഉപയോഗവും കടത്തും വര്‍ധിച്ചതോടെ കര്‍ശന മുന്നറിയിപ്പാണ് അധികൃതര്‍ നല്‍കുന്നത്.

58 പേരെയാണ് ഖാട്ടുമായി ബന്ധപ്പെട്ട് നടത്തിയ കുറ്റകൃത്യങ്ങള്‍ക്ക് പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. 18 ഖാട്ട് കടത്തുകള്‍ പരാജയപ്പെടുത്തിയതായും റോയല്‍ ഒമാന്‍ പൊലീസ് വ്യക്തമാക്കി. 27 ഓളം കേസുകള്‍ കടത്തുമായി ബന്ധപ്പെട്ട് ഈ വര്‍ഷം ഒക്ടോബര്‍ വരെ റജിസ്റ്റര്‍ ചെയ്തു. അതേസമയം, 58 പേരെ പിടികൂടിയെങ്കിലും ഖാട്ട് കടത്തുമായി ബന്ധപ്പെട്ട് ആരെയും കസ്റ്റടിയില്‍ എടുക്കാന്‍ കഴിഞ്ഞിട്ടില്ല.

ഒമാന്‍ മയക്കുമരുന്ന് നിയമം അനുസരിച്ച് ഖാട്ട് കടത്തുന്നവര്‍ക്ക് മരണം വരെ ജയില്‍ ശിക്ഷയോ മരണശിക്ഷയോ ലഭിച്ചേക്കാം. നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വര്‍ധിച്ചതിന്റെ പശ്ചാത്തലത്തിലാണ്‌ കുറ്റം തെളിഞ്ഞാല്‍ മരണശിക്ഷ തന്നെ നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്. 2,560 കിലോ ഖാട്ട് അധികൃതര്‍ ഇതുവരെ നശിപ്പിച്ചിട്ടുണ്ട്.

അറേബ്യയിലും കിഴക്കന്‍ ആഫ്രിക്കയിലും കഞ്ചാവ് ചെടിപോലെ നട്ടുവളര്‍ത്തുന്ന ഖാട്ട് പച്ച ഇലയായി ചവച്ച് ലഹരി ഉണ്ടാക്കുന്നവരുമുണ്ട്. മറ്റ് മയക്കുമരുന്നുകള്‍പോലെ ആരോഗ്യത്തിന് ഹാനിയുണ്ടാക്കുന്നതാണ് ഇതെന്ന് മയക്കുമരുന്ന് നിയന്ത്രണ വിഭാഗം ഡയറക്ടര്‍ ജനറല്‍ കേണല്‍ അബ്ദുല്‍ റഹീം ഖാസിം അല്‍ ഫാര്‍സി പറഞ്ഞു. ഹൃദയാഘാതത്തിനും കാരണമാകും. ഖാട്ട് ഉപയോഗിക്കുന്നത് ഹൃദയമിടിപ്പ് വര്‍ധിപ്പിക്കുന്നതാണ് പെട്ടെന്നുതന്നെ ഹൃദയാഘാതത്തിന് കാരണമാകുന്നതെന്ന് വിദഗ്ധര്‍ പറഞ്ഞു.