ഒമാന്‍: തലക്ക് പരിക്കേറ്റ നിലയില്‍ ഗുരുതരാവസ്ഥയില്‍ മലയാളിയെ വഴിയരികില്‍ കണ്ടെത്തി 

September 23, 2016, 11:17 pm
ഒമാന്‍:  തലക്ക് പരിക്കേറ്റ നിലയില്‍ ഗുരുതരാവസ്ഥയില്‍ മലയാളിയെ വഴിയരികില്‍ കണ്ടെത്തി 
OMAN
OMAN
ഒമാന്‍:  തലക്ക് പരിക്കേറ്റ നിലയില്‍ ഗുരുതരാവസ്ഥയില്‍ മലയാളിയെ വഴിയരികില്‍ കണ്ടെത്തി 

ഒമാന്‍: തലക്ക് പരിക്കേറ്റ നിലയില്‍ ഗുരുതരാവസ്ഥയില്‍ മലയാളിയെ വഴിയരികില്‍ കണ്ടെത്തി 

മസ്‌കത്ത്: തലക്ക് ഗുരുതരമായി പരിക്കേറ്റ നിലയില്‍ വഴിയരികില്‍ കണ്ടെത്തിയ മലയാളിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൃശൂര്‍ കുന്ദംകുളം സ്വദേശിയായ ഇയാള്‍ ഖൗല ആശുപത്രിയില്‍ ചികിത്സയിലാണ്. റൂവി പൊലീസ് സ്റ്റേഷന് സമീപമുള്ള ജ്വല്ലറിക്ക് പിന്‍വശത്തെ റോഡിലാണ് ഗുരുതരമായി പരിക്കേറ്റ നിലയില്‍ ഇയാളെ കണ്ടെത്തിയത്. കഴിഞ്ഞ 16ന് വീട്ടില്‍ നിന്നും ആളെ കാണാതാവുകയും പിന്നീട് വഴിയരികില്‍ കിടക്കുന്നതുമാണ് കണ്ടത്

കഴിഞ്ഞ ആറ് ദിവസത്തോളമായി വെന്റിലേറ്ററില്‍ തന്നെയാണ്. റൂവിലെ സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനാണ് ഇയാള്‍. തലയില്‍ രംക്തം കട്ടപിടിച്ചത് നീക്കം ചെയ്തു. കുറച്ചു ദിവസങ്ങള്‍ കൂടി നിരീക്ഷിച്ച ശേഷം മാത്രമേ വെന്റിലേറ്ററില്‍ നിന്നും മാറ്റുവെന്ന് സുഹൃത്തുകള്‍ വിവരം നല്‍കി.

രാത്രി പത്തര വരെ മുറിയില്‍ ഉണ്ടായിരുന്നയാളെ പിന്നീട് കാണാതാവുകയായിരുന്നു. ആളെ കണ്ടെത്തിയ സ്ഥലത്ത് നിന്നും അര കിലോമീറ്റര്‍ അകലെയാണ് കാര്‍ നിര്‍ത്തിയിട്ടിരുന്നത്. പരിക്കേറ്റത് എങ്ങനെയെന്ന് ഇപ്പോഴും വ്യക്തമല്ല