സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വിസ പുതുക്കാന്‍ വൈദ്യപരിശോധന നിര്‍ബന്ധമാക്കുന്നു; പ്രത്യേക ഫീസ് ഈടാക്കില്ലെന്ന് അധികൃതര്‍    

October 11, 2016, 12:08 am
 സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വിസ പുതുക്കാന്‍ വൈദ്യപരിശോധന നിര്‍ബന്ധമാക്കുന്നു; പ്രത്യേക ഫീസ് ഈടാക്കില്ലെന്ന് അധികൃതര്‍     
OMAN

ഒമാന്‍: സര്‍ക്കാര്‍ മേഖലകളില്‍ തൊഴിലെടുക്കുന്ന വിദേശ ജീവനക്കാര്‍ക്ക് വിസ പുതുക്കാന്‍ വൈദ്യപരിശോധന നിര്‍ബന്ധമാക്കുമെന്ന് അധികൃതര്‍. സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് രണ്ട് വര്‍ഷത്തിലൊരിക്കല്‍ പരിശോധനകള്‍ക്ക് വിധേയമാകണമായിരുന്നു. ഇതാണ് പൊതുമേഖലയിലെ തൊഴിലാളികള്‍ക്ക് കൂടി ഇപ്പോള്‍ ബാധകമാക്കുന്നത്.

പൊതുജനാരോഗ്യത്തിന് ഭീഷണിയായ പകര്‍ച്ചവ്യാധികളില്‍ നിന്നുള്ള പൂര്‍ണ സംരക്ഷണമാണ് പുതിയ തീരുമാനത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ബന്ധപ്പെട്ട തൊഴില്‍ മേഖലയിലെ തൊഴിലുടമയുടെ പക്കല്‍ നിന്നും പൂരിപ്പിച്ച ഫോറവുമായി സര്‍ക്കാര്‍ ഹെല്‍ത്ത് സെന്ററുകളില്‍ എത്തി പരിശോധനകക്ക് വിധേയമാകണമെന്ന് ഇത് സംബന്ധിച്ച് പുറത്തിറക്കിയ സര്‍ക്കുലര്‍ വ്യക്തമാക്കുന്നു.

പുതുക്കിയ നിയമം അനുസരിച്ച് സര്‍ക്കാര്‍ വകുപ്പുകളിലേയും കമ്പനികളിലേയും ജീവനക്കാര്‍ വിസ പുതുക്കുന്ന വേളയില്‍ സര്‍ക്കാര്‍ മെഡിക്കല്‍ ക്ലിനിക്കില്‍ പരിശോധനക്ക് വിധേയമാകണം. പരിശോധനകള്‍ക്ക് പ്രത്യേകം ഫീസ് ഈടാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് വിവരങ്ങള്‍.