വിദേശ സ്ത്രീകള്‍ക്ക് തൊഴില്‍ വിസ നല്‍കുന്നതില്‍ നിരോധനമില്ലെന്ന് ഒമാന്‍; സുരക്ഷയുടെ ഭാഗമായുള്ള നിയന്ത്രണം മാത്രം

September 19, 2016, 8:04 pm
വിദേശ  സ്ത്രീകള്‍ക്ക് തൊഴില്‍ വിസ  നല്‍കുന്നതില്‍ നിരോധനമില്ലെന്ന് ഒമാന്‍;  സുരക്ഷയുടെ ഭാഗമായുള്ള നിയന്ത്രണം മാത്രം
OMAN

മസ്‌കത്ത്: വിദേശ സ്ത്രീകള്‍ക്ക് തൊഴില്‍ വിസ നല്‍കുന്നതില്‍ നിയന്ത്രണം മാത്രമാണുള്ളതെന്നും നിരോധനം ഏര്‍പ്പെടുത്തിയിട്ടില്ലെന്നും ഒമാന്‍ അധികൃതര്‍. മാനവ വിഭവശേഷി മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരാണ് ഇത് സംബന്ധിച്ച് പ്രതികരിച്ചത്. സ്ത്രീകള്‍ക്ക് ഒമാനില്‍ ജോലി ചെയ്യാന്‍ നിയമാനുസൃത വിസ അനുവദിക്കുമെന്ന് ഉപദേഷ്ടാവ് സൈദ് അല്‍ സഅദി ഉറപ്പ് നല്‍കുകയും ചെയ്തു.

നിയന്ത്രണ വിധേയമായാണ് ഇത് നടപ്പാക്കുക. എല്ലാ വിസ അപേക്ഷകളും പ്രത്യേകം പ്രത്യേകമാണ് പരിഗണിക്കുക. നിര്‍മാണ മേഖല, ചെറിയ ബിസിനസ് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ സ്ത്രീകള്‍ക്ക് വിസ അനുവദിക്കില്ല. സ്ത്രീകള്‍ക്ക് യോജിച്ചതല്ലാത്ത ചില ജോലികളില്‍നിന്ന് അവരെ സംരക്ഷിക്കുക മാത്രമാണ് നിയമത്തിന്റെ ലക്ഷ്യം, അദ്ദേഹം പറഞ്ഞു.

എന്നാല്‍, ഒമാനില്‍ വിദേശ സ്ത്രീകള്‍ക്ക് വിസ ലഭിക്കാന്‍ പ്രയാസമാണെന്ന് റിക്രൂട്ടിംഗ് എജന്‍സികള്‍ പറയുന്നു. സ്വദേശിവത്കരണ തോത് പൂര്‍ത്തിയാകാത്തതും സ്ത്രീകള്‍ക്ക് വിസ ലഭിക്കുന്നതിന് തടസ്സമാവുന്നതായാണ് വിവരങ്ങള്‍.