ക്രൂഡ് ഓയില്‍ വിലയിടിവ്; ലേബര്‍ ക്ലിയറന്‍സ് ഫീസ് വര്‍ധിപ്പിക്കാനൊരുങ്ങി ഒമാന്‍  

August 22, 2016, 7:06 pm
ക്രൂഡ് ഓയില്‍ വിലയിടിവ്;  ലേബര്‍ ക്ലിയറന്‍സ് ഫീസ് വര്‍ധിപ്പിക്കാനൊരുങ്ങി ഒമാന്‍  
OMAN
OMAN
ക്രൂഡ് ഓയില്‍ വിലയിടിവ്;  ലേബര്‍ ക്ലിയറന്‍സ് ഫീസ് വര്‍ധിപ്പിക്കാനൊരുങ്ങി ഒമാന്‍  

ക്രൂഡ് ഓയില്‍ വിലയിടിവ്; ലേബര്‍ ക്ലിയറന്‍സ് ഫീസ് വര്‍ധിപ്പിക്കാനൊരുങ്ങി ഒമാന്‍  

മസ്‌കത്ത്: ഒമാനില്‍ ലേബര്‍ ക്ലിയറന്‍സ് ഫീസ് വര്‍ധിപ്പിക്കാന്‍ നീക്കം. മാനവ വിഭവശേഷി മന്ത്രാലയം ഇത് സംബന്ധിച്ച നിര്‍ദ്ദേശം സമര്‍പ്പിച്ചു. വിദേശികള്‍ തൊഴില്‍ വിസ എടുക്കുമ്പോഴും പുതുക്കുമ്പോഴും നല്‍കേണ്ട ഫീസാണ് ലേബര്‍ ക്ലിയറന്‍സ് ഫീസ്. ഇതാണ് അധികൃതര്‍ വര്‍ധിപ്പിക്കാന്‍ ഒരുങ്ങുന്നത്.

ഫീസ് വര്‍ധനവുമായി ബന്ധപ്പെട്ട നിര്‍ദേശം കാബിനറ്റിന് മുമ്പില്‍ സമര്‍പ്പിച്ചതായി മാനവ വിഭവ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ അബ്ദുല്ല അല്‍ ബക്‌രിയുടെ ഉപദേഷ്ടാവ് സഈദ് ബിന്‍ നാസര്‍ അല്‍ സഅദി വ്യക്തമാക്കി. ഫീസ് വര്‍ധിപ്പിക്കാന്‍ കഴിയുന്ന സാഹചര്യമാണ് ഇപ്പോള്‍ നിലവില്‍ ഉള്ളതെന്നും സഅദി പറഞ്ഞു.

ജിസിസി രാജ്യങ്ങളില്‍ ഏറ്റവും കുറവ് ലേബര്‍ ക്ലിയറന്‍സ് ഫീസ് ഈടാക്കുന്ന രാജ്യമാണ് ഒമാന്‍. നിലവില്‍ 201 റിയാലാണ് ലേബര്‍ ക്ലിയറന്‍സിന് ഈടാക്കുന്നത്. രാജ്യത്തെ വിദേശികളുടെ എണ്ണം ഏറെ വര്‍ധിച്ചെങ്കിലും നിരക്ക് ഉയര്‍ത്തിയിരുന്നില്ല. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണിപ്പോള്‍ ഫീസ് വര്‍ധനവ്.

ആഗോള വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വിലയിടിവ് സൃഷ്ടിക്കുന്ന പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളുടെ ഭാഗമായി വിവിധ മേഖലകളില്‍ നിരക്ക് വര്‍ധന ഏര്‍പ്പെടുത്തുകയാണ്. ഒമാനിലുള്ള പ്രവാസികള്‍ വിസ പുതുക്കുമ്പോള്‍ മാസ ശമ്പളത്തിന്റെ മൂന്ന് ശതമാനം ഫീസായി ഈടാക്കാന്‍ നേരത്തെ മജ്‌ലിസ് ശൂറ അംഗം നിര്‍ദേശം സമര്‍പ്പിച്ചിരുന്നു.